തലച്ചോര്‍ തുറന്നുള്ള ശസ്ത്രക്രിയയ്ക്കിടെ ഗിറ്റാര്‍ വായിച്ചിരിക്കുകയാണ് ബംഗ്ലാദേശില്‍ നിന്നുള്ള ഗിറ്റാറിസ്റ്റ് കൂടിയായ രോഗി. ബംഗളൂരുവിലാണ് സംഭവം. ശസ്ത്രക്രിയയ്ക്ക് നേതൃത്വം നല്കിയ ഡോക്ടര്‍മാരില്‍ ഒരാളാണ് വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഫോകല്ഹാന് ഡിസേറ്റാനിയ എന്ന രോഗമായിരുന്നു ടസ്കിന് അലിക്ക്. ഇടതു കൈയ്യുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും തകരാറിലായി. ഈ കൈ ഉപയോഗിച്ച് ഗിറ്റാര്‍ വായിക്കാനോ മൊബൈല്‍ ഉപയോഗിക്കാനോ കഴിയില്ലായിരുന്നു. ഇതിന് ചികിത്സയില്ലെന്നാണ് ധാക്കയിലെ ഡോക്ടര്‍മാര്‍ പറഞ്ഞത്. എന്നാല്‍ അതേ പ്രശ്നത്തില്‍ ബംഗളൂരു ആശുപത്രിയില്‍ ഒരാള്‍ക്ക് ചികിത്സ ലഭിച്ചതറിഞ്ഞ് ടസ്കിന് ആശുപത്രി അധികൃതരെ ബന്ധപ്പെട്ടു.
തുടര്‍ന്ന് ഡോക്ടര്‍ മഹീവീറിന്റെ നേതൃത്വത്തിലായിരുന്നു ശസ്ത്രക്രിയ. ലോക്കല്‍ അനസ്തേഷ്യ മാത്രം നല്‍കിയായിരുന്നു ശസ്ത്രക്രിയ. ഇടയ്ക്ക് ടസ്കിന് വയലിനും വായിച്ചു. ശസ്ത്രക്രിയ വിജയമായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പ്രതികരിച്ചു.
സ്ഥിരമായി കൈ ഉപയോഗിച്ച് സമ്മര്‍ദ്ദമുള്ള ജോലി ചെയ്യുന്നവരെ ബാധിക്കുന്ന പ്രശ്നമാണ് ടസ്കിനെ ബാധിച്ചിരിക്കുന്നതെന്ന് ഡോക്ടര്‍മാര്‍ വിശദീകരിച്ചു.