Wednesday October 16th, 2019 - 5:42:am
topbanner

കാമുകിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

RA
കാമുകിയെ ശ്വാസംമുട്ടിച്ച്‌ കൊലപ്പെടുത്തിയ ശേഷം യുവാവ് തൂങ്ങി മരിച്ചു

കല്യാണ്‍: പ്രണയം  നൈരാശ്യം മൂലം യുവാവ് കാമുകിയെ ശ്വാസം മുട്ടിച്ച്  കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചു. കൃത്യം നിർവഹിച്ച ശേഷം യുവാവ് ഹോട്ടല്‍മുറിയിലാണ് തൂങ്ങിമരിച്ചത്. കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഹോട്ടലില്‍ മുറിയെടുത്ത ഇവരെ 9.30 കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്.

ഉത്തര്‍പ്രദേശിലെ അസംഘട്ട് സ്വദേശി അരുണ്‍ ഗുപ്തയാണ് മരിച്ച യുവാവ്. യുവതി പ്രതിഭ പ്രസാദും ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. മുംബൈ ഗോത്കോപുരിലാണ് ഇവര്‍ താമസിച്ചിരുന്നത്.ഇവരുടെ  മരണത്തില്‍ പോലീസ് കേസെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
murder and suicide case police case register
topbanner

More News from this section

Subscribe by Email