മുംബൈ: ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത മഹാരാഷ്ട്രയിലെ മുംബൈയില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കൂടി വൈറസ് സ്ഥിരീകരിച്ചു. സൗത്ത് മുംബൈയിലെ ജെ.ജെ മാര്‍ഗ് സ്റ്റേഷനിലുള്ളവര്ക്കാണ് കോവിഡ് പോസിറ്റീവ് കണ്ടെത്തിയത്. ഇതോടെ ജെ.ജെ മാര്‍ഗ് പൊലീസ് സ്റ്റേഷനില്‍ മാത്രം കോവിഡ് പോസിറ്റീവായവരുടെ എണ്ണം 26 ആയി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
നേരത്തെ കോവിഡ് സ്ഥിരീകരിക്കപ്പെട്ട ഇതേ സറ്റേഷനിലുള്ള 12 പൊലീസുകാര്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ്. ഇവരുമായി സമ്പര്‍ക്കത്തിലുള്ളവരെ ക്വാറന്റീനില്‍ പ്രവേശിപ്പിച്ചിരുന്നു.
രോഗലക്ഷണങ്ങളുള്ളവരില്‍ നടത്തിയ പരിശോധനയില്‍ 14 പേര് കൂടി കോവിഡ് പോസിറ്റീവാണെന്ന് കണ്ടെത്തി. മുംബൈയില്‍ മാത്രം 233 പൊലീസുകാര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചിടുള്ളത്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മൂന്ന് പൊലീസുകാര്‍ മരണപ്പെട്ടിരുന്നു.