Saturday September 19th, 2020 - 8:25:am

മൂന്നു വയസുകാരന്റെ മൃതദേഹവുമായി അമ്മ നടന്നത് കിലോമീറ്ററുകള്‍ ; വേദനയാകുന്നു ഈ കാഴ്ച

suji
മൂന്നു വയസുകാരന്റെ മൃതദേഹവുമായി അമ്മ നടന്നത് കിലോമീറ്ററുകള്‍ ; വേദനയാകുന്നു ഈ കാഴ്ച

ബിഹാറില്‍ ആംബുലന്‍സ് ലഭിക്കാതെ ചികിത്സ വൈകിയതിനെ തുടര്‍ന്ന് മൂന്നു വയസുകാരന്‍ മരിച്ചു. ബിഹാറിലെ ജഹാനാബാദിലാണ് സംഭവം. ആംബുലന്‍സ് ലഭിക്കാതെ 45 കിലോമീറ്റര്‍ അകലെയുള്ള ആശുപത്രിയിലേക്ക് നടന്നു നീങ്ങവേയാണ് അമ്മയുടെ കൈയിലിരുന്ന് കുട്ടി മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ശ്വാസകോശ സംബന്ധമായ ബുദ്ധിമുട്ടുണ്ടായ കുട്ടിയെ ജഹാനാബാദ് ജില്ലാ ആശുപത്രിയില്‍ നിന്ന് പാറ്റ്‌നയിലെ ആശുപത്രിയിലേക്ക് വിദഗ്ധ ചികിത്സയ്ക്കായി മാറ്റാന്‍ നിര്‍ദ്ദേശിച്ചു. ഓക്‌സിജന്‍ സൗകര്യമുള്ള ആംബുലന്‍സില്‍ എത്രയും വേഗം പോകാന്‍ ഡോക്ടര്‍ നിര്‍ദ്ദേശിച്ചു. എന്നാല്‍ ആംബുലന്‍സ് ലഭിച്ചില്ല. തുടര്‍ന്ന് പാറ്റ്‌നയിലേക്ക് നടന്നുനീങ്ങുകയായിരുന്നു. കുട്ടിയുടെ അമ്മ മൃതദേഹവുമേന്തി റോഡിലൂടെ പോകുന്ന കാഴ്ച സമൂഹ മാധ്യമങ്ങളില്‍ വേദനയാകുന്നു.

Read more topics: mother, child, bihar, body
English summary
mother walk with 3 year child body in bihar
topbanner

More News from this section

Subscribe by Email