Friday December 6th, 2019 - 11:57:pm
topbanner

കാമുകനൊപ്പം പോകാതിരിക്കാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

RA
കാമുകനൊപ്പം പോകാതിരിക്കാന്‍ മകളെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍

മുംബൈ: കാമുകനൊപ്പം മകള്‍ ഇറങ്ങി പോകുന്നത് തടയാനായി അമ്മ മകളെ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തി. മുംബൈ സ്വദേശിനിയായ പി വഖേലയാണ് കേസില്‍ അറസ്റ്റിലായത്. മകള്‍ നിര്‍മലയെ ദുപ്പട്ടകൊണ്ട് കഴുത്ത് ഞെരുച്ച്‌ ശ്വാസംമുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്ന് അമ്മ പോലീസിനോട് സമ്മതിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഞായറാഴ്ച രാത്രിയാണ് സംഭവം. മകള്‍ നിര്‍മലയ്ക്ക് ഒരു യുവാവുമായി പ്രണയബന്ധമുണ്ടായിരുന്നു. എന്നാല്‍ മകളുടെ ഈ ബന്ധത്തില്‍ അമ്മക്ക് താല്‍പര്യം ഉണ്ടായിരുന്നില്ല. അമ്മ ഇതിനെ എതിര്‍ക്കുകയും ചെയ്തിരുന്നു. ഒടുവില്‍ മകള്‍ കാമുകനൊപ്പം പോകാന്‍ തീരുമാനിച്ചു. ഇതില്‍ പ്രകോപിതയാണ് മാതാവ് മകളെ കൊലപ്പെടുത്തിയതെന്ന് പോലീസ് പറഞ്ഞു.

ഞയറാഴ്ച രാത്രി നിര്‍മല കാമുകനൊപ്പം പോവാന്‍ തീരുമാനിച്ചു. ആ സമയത്ത് അമ്മയും മകളും വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. കാമുകനൊപ്പം പോകരുതെന്ന് അമ്മ ആവശ്യപ്പെട്ടു. എന്നാല്‍ പോകാന്‍ തീരുമാനിച്ച മകളെ അമ്മ കഴുത്ത് ഞെരിച്ച്‌ കൊലപ്പെടുത്തുകയായിരുന്നു.

Read more topics: mother, murder ,daughter
English summary
mother murder daughter
topbanner

More News from this section

Subscribe by Email