Monday August 19th, 2019 - 8:16:am
topbanner
topbanner

ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

RA
ഒരു വയസ്സുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി

നാസിക്: ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തി.   ഒരു വയസ് പ്രായമുള്ള സ്വാരയാണ് അമ്മയുടെ
ക്രൂരകൊലപാതകത്തിനിരയായത്. സംഭവത്തില്‍ കുഞ്ഞിന്റെ അമ്മ യോഗിത(26)യെ നാസിക് പോലീസ്
അറസ്റ്റ് ചെയ്തു.മഹാരാഷ്ട്രയിലെ നാസിക്കിലാണ് സംഭവം.

തിങ്കളാഴ്ച രാവിലെയാണ് മൂത്തമകന്‍ സ്‌കൂളിലേക്കും ഭര്‍ത്താവ് ജോലിക്കും പോയ സമയത്ത് ബ്ലേഡ് കൊണ്ട്‌ കുഞ്ഞിന്റെ കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നു. കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം യോഗിത തന്നെയാണ് പോലീസില്‍ വിവരമറിച്ചത്.

മുറിയിലുണ്ടായിരുന്ന മാലിന്യങ്ങള്‍ താഴെ കൊണ്ടുപോയി വെക്കാന്‍ പോയ സമയത്ത് അജ്ഞാതനായ ഒരാള്‍ വന്ന് കുഞ്ഞിനെ കഴുത്തറുത്ത് കൊലപ്പെടുത്തിയെന്നാണ് യോഗിത പോലീസിനോട് പറഞ്ഞത്. അക്രമത്തില്‍ തനിക്കും പരിക്കേറ്റതായി യോഗിത പറഞ്ഞു.എന്നാൽ യോ​ഗിതയെ സംശയം തോന്നിയ പോലീസ് വീണ്ടും ചോദ്യം ചെയ്തപ്പോഴാണ് കൊലപാതകം തെളിഞ്ഞത്. കുഞ്ഞിന്റെ അമിതവാശിയും കരച്ചിലിലും യോഗിതക്കുള്ള അസ്വസ്ഥതയാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് പറയുന്നത്.

Read more topics: mother, murder, baby
English summary
mother murder baby
topbanner

More News from this section

Subscribe by Email