Thursday January 23rd, 2020 - 5:48:am
topbanner

8 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം കേട്ടാല്‍ ഞെട്ടും

suji
8 മാസം പ്രായമുള്ള കുഞ്ഞിനെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തി ; കാരണം കേട്ടാല്‍ ഞെട്ടും

എട്ടു മാസം പ്രായമുള്ള കുഞ്ഞിനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ അമ്മ അറസ്റ്റില്‍.യുപിയിലെ നോയിഡയിലാണ് സംഭവം. കുഞ്ഞ് വിശന്ന് കരയുകയായിരുന്നുവെന്നും ഭക്ഷണം വാങ്ങാന്‍ പണമില്ലാതിരുന്നതിനാല്‍ നിരാശയായി താന്‍ കുഞ്ഞിനെ ഷാള്‍ ഉപയോഗിച്ച് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് അമ്മ പോലീസിന് മൊഴി നല്‍കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഉപേക്ഷിക്കപ്പെട്ട നിലയില്‍ കുട്ടിയുടെ അഴുകിയ മൃതശരീരം പോലീസ് കണ്ടെത്തിയതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. നോയിഡയിലെ റോത്താഷ് എന്നയാളുടെ ഭാര്യ ഹേമ (26) ആണ് മകന്‍ ദീപകിനെ (8 മാസം) കൊലപ്പെടുത്തിയത്. വീടിന് സമീപത്തുള്ള തൊഴുത്തിന് സമീപം ചാക്കിലാക്കിയ നിലയിലായിരുന്നു മൃതദേഹം. മകനെ കാണാനില്ലെന്ന് കാണിച്ച് പരാതി നല്‍കിയതോടെ പോലീസ് അന്വേഷിച്ചപ്പോള്‍ മൃതശരീരം പോലീസ് കണ്ടെത്തുകയായിരുന്നു. ഇതോടെ മകനെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് ഹേമ പോലീസിനോട് സമ്മതിച്ചു. ഭര്‍ത്താവ് ജോലിയ്ക്ക് പോകാറില്ലെന്നും ഇതുമൂലം ഭക്ഷണത്തിനുള്ള പണം കണ്ടെത്താന്‍ കഴിയുന്നില്ലെന്നുമായിരുന്നു ഹേമയുടെ ന്യായീകരണം.

Read more topics: mother,killed, baby
English summary
mother killed 8 month baby
topbanner

More News from this section

Subscribe by Email