Sunday October 20th, 2019 - 6:24:am
topbanner

ചെരുപ്പിന്റെ വള്ളി തട്ടി ; മകളുടെ മുമ്പില്‍ വച്ച് അമ്മ വീണത് 800 അടി താഴ്ചയിലേക്ക്

suji
ചെരുപ്പിന്റെ വള്ളി തട്ടി ; മകളുടെ മുമ്പില്‍ വച്ച് അമ്മ വീണത് 800 അടി താഴ്ചയിലേക്ക്

ചെരുപ്പിന്റെ വള്ളിതട്ടി, മകളുടൈ കണ്‍മുന്നില്‍ അമ്മ വീണത് 800 അടി താഴ്ചയിലേക്ക്. ശനിയാഴ്ചയാണ് 33 കാരിയായ ഗീത മിശ്രയും ഭര്‍ത്താവും രണ്ടു മക്കളും സുഹൃത്തുക്കളുമായി മുംബൈയിലെ മാത്തേരന്‍ ഹില്‍സ്റ്റേഷനില്‍ വിനോദയാത്രയ്‌ക്കെത്തുന്നത്. വിനോദയാത്ര ഒടുവില്‍ കണ്ണീരാകുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഒമ്പതു വയസുകാരി മകള്‍ ചാഹത് അമ്മയുടെ തൊട്ടുപിറകിലാണ് കുന്നിന്റെ മുകളിലേക്ക് നടന്നത്. രണ്ടുവയസുകാരി ചാഹത്ത് അച്ഛന്റെയും സുഹൃത്തിന്റെയുമൊപ്പം അതിന്റെ പുറകിലായിരുന്നു.

തമാശകളൊക്കെ പറഞ്ഞ് മകള്‍ക്കൊപ്പം കയറുമ്പോഴാണ് ഗീതയുടെ ചെരുപ്പിന്റെ വള്ളി കല്ലില്‍ തട്ടി ഇവര്‍ താഴെ വീഴുന്നത്. കുന്നിന്‍ ചെരുവിലേക്ക് വീണ ഗീതയ്ക്ക് പിടുത്തം കിട്ടാതെ 800 അടി താഴ്ചയിലേക്ക് ഉരുണ്ടുവീണു. മകളുടെ നിലവിളി കേട്ട് ഭര്‍ത്താവ് ഓടിയെത്തിയപ്പോള്‍ ഗീതയുടെ ഒരു ചെരിപ്പ് മാത്രമാണ് കണ്ടത്. നാട്ടുകാരും പോലീസും നടത്തിയ അന്വേഷണത്തില്‍ മൃതദേഹം കണ്ടെത്തി. പാറയില്‍ തലയിടിച്ചാണ് മരണം.

 

Read more topics: mother died ,daughter
English summary
mother died in front of daughter
topbanner

More News from this section

Subscribe by Email