Saturday October 19th, 2019 - 10:03:am
topbanner

കാര്‍ഷിക വായ്പ്പയ്ക്കുള്ള മോറോട്ടോറിയം നീട്ടണമെന്ന് ആവശ്യം; പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍

Raji Mejo
 കാര്‍ഷിക വായ്പ്പയ്ക്കുള്ള മോറോട്ടോറിയം നീട്ടണമെന്ന് ആവശ്യം; പ്രതിഷേധിച്ച് കേരളത്തില്‍ നിന്നുള്ള എം.പിമാര്‍

കാര്‍ഷിക വായ്പ്പയ്ക്കുള്ള മോറോട്ടോറിയം നീട്ടുന്നതിന് കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് പാര്‍ലമെന്ററില്‍ കേരളത്തില്‍ നിന്നുള്ള എംപിമാര്‍ പ്രതിഷേധിച്ചു.കേന്ദ്രം നിസംഗത തുടരുകയാണെന്നും വിഷയത്തില്‍ ഏകോപനമുണ്ടാക്കാന്‍ മുഖ്യമന്ത്രി ശ്രമിച്ചില്ലെന്നും ഇടുക്കി എം പി ഡീന്‍ കുര്യാക്കോസ് ആരോപിച്ചു. അതേസമയം ഇടത് എംപി എഎം ആരിഫ് പ്രതിഷേധത്തില്‍ നിന്ന് വിട്ടു നിന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്തെ കര്‍ഷക ആത്മഹത്യയും മോറോട്ടോറിയം വിഷയവും ഇടുക്കി എം പി ഡീന്‍ കുര്യക്കോസ് കഴിഞ്ഞ ദിവസം പാര്‍ലമെന്റില്‍ ഉന്നയിച്ചിരുന്നു.അതിനു പിന്നാലെ യു ഡി എഫ് എം പിമാര്‍ കേന്ദ്ര ധനമന്ത്രി നിര്‍മ്മലാ സീതാരാമന് മുമ്പാകെ നിവേദനവും നല്‍കി.ഇതിനും പിന്നിലെയാണ് കേന്ദ്ര സര്‍ക്കാര്‍ ഈ കാര്യത്തില്‍ അടിയന്തര ഇടപെടല്‍ നടത്തണമെന്നാവശ്യപ്പെട്ടാണ് യുഡിഎഫ് എംപിമാര്‍ ഗാന്ധി പ്രതിമയ്ക്ക് മുന്നില്‍ പ്രതിഷേധിച്ചത്. വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടി കാട്ടി രാഹുല്‍ ഗാന്ധിയും ശശി തരൂരും പങ്കെടുത്തില്ല.

പ്രതിഷേധം ഏക പക്ഷീയമായി തീരുമാനിച്ചതാണെന്നും രാജ്യസഭയിലെ ഇടത് എംപിമാരെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി സിപിഐഎം എംപി എഎം ആരിഫ് വിട്ടു നിന്നു. പാര്‍ലമെന്റിലെ പ്രതിഷേധം ഏക പക്ഷീയമാണെന്ന ആരിഫിന്റെ ആരോപണം യുഡിഎഫ് എംപിമാര്‍ തള്ളി.

 

English summary
The need to extend the moratorium on agricultural loans; MPs from Kerala in protest
topbanner

More News from this section

Subscribe by Email