Monday September 16th, 2019 - 5:56:am
topbanner
Breaking News
jeevanam

ചന്ദ്രന്റ ഉപരിതലത്തിന്റെ ആദ്യ ഫോട്ടോ അയച്ച് ചന്ദ്രയാന്‍ 2

JB
ചന്ദ്രന്റ ഉപരിതലത്തിന്റെ ആദ്യ ഫോട്ടോ അയച്ച് ചന്ദ്രയാന്‍ 2

ഐഎസ്ആര്‍ഒ ചാന്ദ്ര പര്യവേഷണ വാഹനം ചന്ദ്രയാന്‍ 2 ആദ്യത്തെ ഫോട്ടോ അയച്ചു. ചന്ദ്രന്റെ ഭ്രമണപഥത്തിലാണ് ഇപ്പോള്‍ ചന്ദ്രയാന്‍ 2 ഉള്ളത്. പര്യവേഷണത്തിലെ വിക്രംലാന്‍ഡര്‍ ആണ് ഫോട്ടോ എടുത്തത്. ചന്ദ്രന്റെ ഉപരിതലത്തില്‍ നിന്ന് 2650 കിലോമീറ്റര്‍ ഉയരത്തില്‍ നിന്നുള്ള ഫോട്ടോയാണിത്.

ഓഗസ്റ്റ് 21ന് ആണ് ഈ ഫോട്ടോ എടുത്തത് എന്നാണ് ഐഎസ്ആര്‍ഒ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ അറിയിച്ചത്.ചന്ദ്രോപരിതലത്തിലെ മെയര്‍ ഓറിയെന്റല്‍, അപ്പോളോ ഗര്‍ത്തം എന്നിവ ഫോട്ടോയില്‍ അടയാളപ്പെടുത്തിയിട്ടുണ്ട്.ചന്ദ്രനിലെ അഗ്‌നിപര്‍വ്വതങ്ങളുടെ പൊട്ടിത്തെറിയെ തുടര്‍ന്ന ഉണ്ടായ ഇരുണ്ട നിറത്തിലുള്ള കൂറ്റന്‍ സമതലങ്ങളാണ് മെയര്‍ എന്നറിയപ്പെടുന്നത്. ഇവ സമുദ്രങ്ങളാണെന്നായിരുന്നു ആദ്യകാലത്ത് കരുതിയിരുന്നത്.

ചന്ദ്രന്റെ ദക്ഷിണാര്‍ഥഗോളത്തില്‍ കാണപ്പെടുന്ന കൂറ്റന്‍ ഗര്‍ത്തങ്ങളാണ് അപ്പോളോ ക്രേറ്റര്‍.ഓഗസ്റ്റ് 20ന് രാവിലെ 9.02ന് ചന്ദ്രയാന്‍ ചന്ദ്രന്റെ ഭമണപഥത്തില്‍ പ്രവേശിച്ചിരുന്നു. സെപ്റ്റംബര്‍ രണ്ടിന് ഉപഗ്രഹത്തില്‍ നിന്ന് ചന്ദ്രയാന്‍ ദൗത്യത്തിന്റെ ഭാഗമായ വിക്രം ലാന്‍ഡര്‍ വേര്‍പെടുന്നതാണ് അടുത്ത ഘട്ടം.

സെപ്റ്റംബര്‍ ഏഴിന് വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ സോഫ്റ്റ്‌ലാന്‍ഡ് ചെയ്യുമെന്നാണ് ഐഎസ്ആര്‍ഓ കണക്കു കൂട്ടുന്നത്. സെപ്റ്റംബര്‍ ഏഴിന് പുലര്‍ച്ചെ 1.30നും 2.30നും ഇടയില്‍ വിക്രം ലാന്‍ഡര്‍ ചന്ദ്രനില്‍ ഇറങ്ങും. ചന്ദ്രയാന്‍ 1 ദൗത്യത്തില്‍ നിന്ന് വ്യത്യസ്തമായി വിക്രം ലാന്‍ഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങിക്കഴിഞ്ഞും വിവരങ്ങള്‍ ശേഖരിച്ച് ഭൂമിയിലേയ്ക്ക് അയയ്ക്കും.

Read more topics: moon probe, click by chandrayaan 2,
English summary
moon probe click by chandrayaan 2
topbanner

More News from this section

Subscribe by Email