Friday April 3rd, 2020 - 11:07:am
topbanner

ഏറ്റവും കൂടുതൽ വിവാഹമോചനക്കേസുകൾ നടക്കുന്നത് വിദ്യാസമ്പർക്ക് ഇടയിലാണെന്ന് മോഹൻ ഭാഗവത്

JB
ഏറ്റവും കൂടുതൽ വിവാഹമോചനക്കേസുകൾ നടക്കുന്നത് വിദ്യാസമ്പർക്ക് ഇടയിലാണെന്ന്  മോഹൻ ഭാഗവത്

അഹമ്മദാബാദ്: ഏറ്റവും കൂടുതൽ വിവാഹമോചനക്കേസുകൾ നടക്കുന്നത് വിദ്യാസമ്പർക്ക് ഇടയിലാണെന്ന് ആർ എസ് എസ് നേതാവ് മോഹൻ ഭാഗവത്. അഹമ്മദാബാദിൽ ആർ എസ് എസ് പ്രവർത്തകരെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.വിദ്യാസമ്പന്നരും ധനാഢ്യരുമായ കുടുംബങ്ങളിലാണ് ഏറ്റവും കൂടുതൽ വിവാഹമോചനക്കേസുകൾ കാണുന്നത്. ആളുകൾ പരസ്പരം വഴക്കടിക്കുന്നത് നിസ്സാര പ്രശ്നങ്ങളുടെ പേരിലാണെന്നും മോഹൻ ഭാഗവത് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പണത്തിനും വിദ്യാഭ്യാസത്തിനുമൊപ്പം ആളുകൾക്ക് അഹങ്കാരവും വർദ്ധിക്കുന്നതാണ് വിവാഹമോചനത്തിന് കാരണം. അതിന്‍റെ ഫലമായി കുടുംബങ്ങൾ തകരുന്നു. സമൂഹവും തകരുന്നു. കാരണം സമൂഹവും ഒരു കുടുംബമാണ്. ഹിന്ദുസമൂഹത്തിന് പകരമായി മറ്റൊന്നില്ലെന്നും മോഹൻ ഭാഗവത് വ്യക്തമാക്കി.

തങ്ങളുടെ പ്രവർത്തനങ്ങളെക്കുറിച്ച് ഓരോ സ്വയംസേവകനും കുടുംബത്തിൽ സംസാരിക്കണമെന്നും മോഹൻ ഭാഗവത് നിർദ്ദേശിച്ചു. കാരണം, നമുക്ക് ഇക്കാര്യങ്ങളെല്ലാം ചെയ്യാൻ കഴിയുന്നത് കുടുംബത്തിലെ യാതന നിറഞ്ഞ ജോലികൾ അവിടുത്തെ സ്ത്രീകൾ ചെയ്യുന്നത് കൊണ്ടാണ്.

Read more topics: mohanbhagawath, divorce case,
English summary
mohanbhagawath react on divorce case
topbanner

More News from this section

Subscribe by Email