Friday August 7th, 2020 - 12:56:am

അയോധ്യ വിധി ആരുടെയും വിജയവും പരാജയവുമല്ല: മോഹന്‍ ഭാഗവത്

Anusha unnikrishnan
അയോധ്യ വിധി ആരുടെയും വിജയവും പരാജയവുമല്ല: മോഹന്‍ ഭാഗവത്

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ അനുമതി നല്‍കിയ സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ആര്‍എസ്‌എസ് അധ്യക്ഷന്‍ മോഹന്‍ ഭാഗവത്. കോടതി വിധിയെ സ്വാഗതം ചെയ്യുന്നുവെന്നും, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കപ്പെടുമെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ തോല്‍വിയുടേയും, പരാജയത്തിന്റെയും കാര്യമൊന്നും ഉദിക്കുന്നില്ല, അത്തരത്തില്‍ വിഷയത്തെ കാണരുതെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

രാജ്യത്തെ ജനതയുടെ ആഗ്രഹത്തിനും ധാര്‍മികവിശ്വാസത്തിനും നീതി ലഭിക്കുന്ന വിധം നല്‍കിയ വിധിയെ രാഷ്ട്രീയ സ്വയം സേവക സംഘം പൂര്‍ണ്ണമനസ്സോടെ സ്വാഗതം ചെയ്യുന്നുവെന്ന് പറഞ്ഞ് അദ്ദേഹം മറ്റെല്ലാ കാര്യങ്ങളും മറന്നു കൊണ്ട് ശ്രീരാമ ജന്മഭൂമി ക്ഷേത്ര നിര്‍മ്മാണത്തിനായി നമുക്ക് ഒരുമിച്ച്‌ പരിശ്രമിക്കാമെന്നും വ്യക്തമാക്കി.

English summary
mohan bhagavath about ayodhya verdict
topbanner

More News from this section

Subscribe by Email