Tuesday September 29th, 2020 - 6:46:pm

പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

RA
പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് നടത്തി

ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 5,000 കടന്നതിന് പിന്നാലെ പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച്‌ ചര്‍ച്ചചെയ്യാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതിപക്ഷ പാര്‍ട്ടി നേതാക്കളുമായി വീഡിയോ കോണ്‍ഫറന്‍സ് മുഖേന ചര്‍ച്ച നടത്തുന്നു. ആഭ്യന്തര മന്ത്രി അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്നാഥ് സിങ് എന്നിവരും യോഗത്തില്‍ പങ്കെടുക്കുന്നുണ്ട്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ്, ശിവസേന, ബിജെഡി, എന്‍സിപി, എസ്.പി, ശിരോമണി അകാലി ദള്‍, ബിഎസ്പി, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ജെഡിയു എന്നീ പാര്‍ട്ടികളില്‍ നിന്നുള്ളവരാണ് വീഡിയോ കോണ്‍ഫറന്‍സില്‍ പങ്കെടുക്കുന്നത്.

ഞായറാഴ്ച മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍സിംഗ്, മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജി എന്നിവരുമായി മോദി സംസാരിച്ചിരുന്നു.

Read more topics: modi, video conferencing ,start
English summary
modi video conferencing start
topbanner

More News from this section

Subscribe by Email