Thursday January 23rd, 2020 - 4:54:am
topbanner

ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കായി പാക് വ്യോമപാതയിലൂടെ പറന്ന് പ്രധാനമന്ത്രി

suji
ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കായി പാക് വ്യോമപാതയിലൂടെ പറന്ന് പ്രധാനമന്ത്രി

ഫ്രാന്‍സിലേക്കുള്ള യാത്രയ്ക്കായി പാക് വ്യോമപാതയിലൂടെ പറന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഇതാദ്യമായാണ് നരേന്ദ്ര മോദി പാകിസ്ഥാന്റ വ്യോമപാതയിലൂടെ സഞ്ചരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കഴിഞ്ഞ ഫെബ്രുവരി 26 ന് നടന്ന ബാലക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഈ വ്യോമപാതയിലൂടെയുള്ള ഗതാഗതം പാകിസ്ഥാന്‍ നിറുത്തിവച്ചിരുന്നു. ഫെബ്രുവരി 14ന് പുല്‍വാമയില്‍ നടന്ന ഭീകരാക്രമണത്തില്‍ 40 സിആര്‍പിഎഫ് ജവാന്മാര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടിയായാണ് വ്യോമസേന പാകിസ്ഥാനിലെ ബലാക്കോട്ടിലെ ഭീകരവാദികളുടെ ക്യാമ്പുകള്‍ക്ക് നേരെ ആക്രമണം നടത്തിയത്.ഉഭയകക്ഷി ചര്‍ച്ചകള്‍ക്കായി ഫ്രാന്‍സ്, യു.എ.ഇ, ബഹ്‌റൈന്‍ എന്നീ രാജ്യങ്ങളിലാണ് പ്രധാനമന്ത്രിയുടെ സന്ദര്‍ശനം. യു.എ.ഇ, ഫ്രാന്‍സ് എന്നിവിടങ്ങലിലെ സന്ദര്‍ശനത്തിന് ശേഷം ശനിയാഴ്ച മോദി ബഹ്‌റനിലെത്തും.

 

Read more topics: modi , pak air space
English summary
modi use pak air space
topbanner

More News from this section

Subscribe by Email