ന്യൂഡൽഹി : അലയ സൂര്യഗ്രഹണം കാണാനാകാത്തതിന്റെ നിരാശ പങ്കുവെച്ചിരിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി. അനേകം ഇന്ത്യക്കാരെ പോലെ ഞാനും വലയ സൂര്യഗ്രഹണത്തെ കുറിച്ച് ആവേശഭരിതനായിരുന്നു. ദൗര്‍ഭാഗ്യവശാല്‍, ഡല്‍ഹിയില്‍ ഇന്ന് കനത്ത മൂടല്‍ മഞ്ഞായിരുന്നതിനാലും അന്തരീക്ഷം മേഘാവൃതമായിരുന്നതിനാലും സൂര്യഗ്രഹണം കാണാനായില്ല എന്ന് മോദി ട്വിറ്ററില്‍ കുറിച്ചു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ഗ്രഹണം കാണാനുള്ള പ്രത്യേക കണ്ണടകള്‍ അടക്കം ഒരുക്കി കാത്തിരുന്നെങ്കിലും പ്രധാനമന്ത്രിയ്ക്ക് നിരാശയായിരുന്നു ഫലം. പക്ഷേ, കോഴിക്കോട്ടെ വലയസൂര്യഗ്രഹണം ലൈവ് സ്ട്രീമിലൂടെ വ്യക്തമായി കണ്ടെന്നും, അതില്‍ സന്തോഷമുണ്ടെന്നും മോദി ട്വിറ്ററില്‍ കുറിച്ചു.
അതേസമയം, രാവിലെ എട്ടുമണിമുതല്‍ സൂര്യഗ്രഹണം വീക്ഷിക്കാനായി ഒരുക്കിയ കേന്ദ്രങ്ങളിലെല്ലാം വലിയ തിരക്കാണ് അനുഭവപ്പെട്ടത്. വിദ്യാര്‍ത്ഥികളാണ് ഈ വിസ്മയം വീക്ഷിക്കാന്‍ ഓടിയെത്തിയവരില്‍ ഭൂരിഭാഗവും. രാവിലെ 9.30യോടെ കേരളത്തിലെ മിക്കയിടത്തും വലയ ഗ്രഹണം വ്യക്തമായി ദൃശ്യമായി.