Wednesday October 21st, 2020 - 3:36:pm

ജനങ്ങള്‍ തന്റെ ഭിക്ഷപാത്രം നിറച്ചെന്ന് മോദി ; ദുരുദ്ദേശത്തോടെയോ സ്വാര്‍ത്ഥതയോടെയോ ഒന്നും ചെയ്യില്ലെന്നും ഉറപ്പ്

suji
ജനങ്ങള്‍ തന്റെ ഭിക്ഷപാത്രം നിറച്ചെന്ന് മോദി ; ദുരുദ്ദേശത്തോടെയോ സ്വാര്‍ത്ഥതയോടെയോ ഒന്നും ചെയ്യില്ലെന്നും ഉറപ്പ്

ഇന്ത്യയിലെ ജനങ്ങള്‍ തന്റെ ഭിക്ഷപാത്രം നിറച്ചെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ദുരുദ്ദേശത്തോടെ താന്‍ ഒന്നും ചെയ്യില്ലെന്നും മോദി പറഞ്ഞു. ഞായറാഴ്ച രണ്ടാം മോദി സര്‍ക്കാരിന്റെ സത്യപ്രതിജ്ഞ നടക്കുമെന്നാണ് സൂചന. കേന്ദ്രമന്ത്രിസഭാ യോഗം ഇന്ന് ചേരും.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഡല്‍ഹി ആസ്ഥാനത്ത് ഉജ്ജ്വല സ്വീകരണമാണ് ഒരുക്കിയിരുന്നത്. പാര്‍ട്ടി അധ്യക്ഷന്‍ അമിത് ഷാ മോദിയെ സ്വീകരിച്ചു. രാജ്‌നാഥ് സിങ്, സുഷമ സ്വരാജ്, ശിവരാജ്‌സിങ് ചൗഹാന്‍ എന്നിവര്‍ സന്നിഹിതരായിരുന്നു. വിജയം കൈവരിച്ച ജഗന്‍മോഹന്‍ റെഡ്ഡിയ്ക്കും നവീന്‍ പട്‌നായിക്കിനും അമിത് ഷാ അഭിനന്ദനം അറിയിച്ചു. ബംഗാളില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പിലെ ബിജെപിയുടെ മുന്നേറ്റം വരും ദിവസങ്ങളിലേക്കുള്ള മുന്നറിയിപ്പാണെന്ന് മമതയെ ഉന്നമിട്ട് അമിത് ഷാ പറഞ്ഞു.

ഇന്ത്യയുടേയും ജനാധിപത്യത്തിന്റെയും വിജയമാണിതെന്ന് മോദി പറഞ്ഞു.ജാതി രാഷ്ട്രീയത്തെയും കുടുംബാധിപത്യത്തേയും ജനവിധി കടപുഴക്കി എറിഞ്ഞു. എതിരാളികളുള്‍പ്പെടെ ഏവരേയും ഉള്‍ക്കൊണ്ട് മുന്നോട്ട് പോകും. ദുരുദ്ദേശത്തോടെയോ സ്വാര്‍ത്ഥതയോടെയോ ഒരു കാര്യവും പ്രവര്‍ത്തിക്കില്ലെന്നും മോദി പറഞ്ഞു.

 

Read more topics: modi ,victory, amit shah
English summary
modi respond about victory
topbanner

More News from this section

Subscribe by Email