ഡിസ്കവറി ചാനലിന്റെ മാന്‍ വേഴ്സസ് വൈല്‍ഡ് പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുത്തത് ചര്‍ച്ചയായിരുന്നു. പരിപാടി ഇന്നലെയാണ് ചാനലില്‍ ടെലികാസ്റ്റ് ചെയ്തത്. തന്റെ കുട്ടിക്കാലവും ജീവിത രീതികളുമെല്ലാം മോദി ആ പരിപാടിയില്‍ വിശദീകരിച്ചു. അതിനിടയിലാണ് കുട്ടിക്കാലത്തെ സംഭവം ഓര്‍ത്തെടുത്തത്.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
കുട്ടിക്കാലത്ത് മുതലക്കുഞ്ഞുമായി വീട്ടിലെത്തിയെന്നും അമ്മ വഴക്കു പറഞ്ഞെന്നും നരേന്ദ്രമോദി പറഞ്ഞു. മുതലക്കുഞ്ഞിന്റെ കഥ അവതാരകന് ചോദിച്ചപ്പോഴായിരുന്നു തടാക തീരത്ത് നിന്ന് കിട്ടിയ മുതലകുഞ്ഞുമായി വീട്ടിലെത്തിയ കാര്യം മോദി ഓര്‍ത്തെടുത്തത്. തടാക തീരത്ത് അതിനെ തിരിച്ചു കൊണ്ടുവിടാന്‍ അമ്മ ഉപദേശിച്ചപ്പോള്‍ അതുപോലെ അനുസരിച്ചുവെന്നും മോദി പറഞ്ഞു.
തനിക്കൊരിക്കലും പേടി തോന്നിയിട്ടില്ലെന്നും അതിന് കാരണം തന്റെ ജന്മനാ ഉള്ള പോസിറ്റീവായ പ്രകൃതമാണെമാണെന്നും മോദി പരിപാടിയില്‍ പറഞ്ഞു.
മഴയും തണുപ്പും കൂസാതെ കാട്ടില്‍ നടന്നും നദിയിലൂടെ യാത്ര ചെയ്തും ഉത്തരാഖണ്ഡിലെ ജിം കോര്ബറേറ്റ് ദേശീയ പാര്‍ക്കിലെ വനത്തിലായിരുന്നു യാത്ര. യുഎസ് പ്രസിഡന്റ് ഒബാമയുള്‍പ്പെടെയുള്ളവര്‍ ഷോയില്‍ അതിഥികളായിട്ടുണ്ട് .