Saturday September 19th, 2020 - 7:49:am

ലോക്ക് ഡൗണ്‍; രാജ്യത്തെ ജനങ്ങളോട് ഏഴ് കാര്യങ്ങള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

JB
ലോക്ക് ഡൗണ്‍; രാജ്യത്തെ ജനങ്ങളോട് ഏഴ് കാര്യങ്ങള്‍ ആവശ്യപ്പെട്ട് പ്രധാനമന്ത്രി

രാജ്യത്ത് ലോക്ക്ഡൗണ്‍ മെയ് മൂന്നുവരെ നീട്ടാന്‍ തീരുമാനം. പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഇതോടെ രാജ്യത്ത് ആകെ ലോക്ക്ഡൗണ്‍ 40 ദിവസം നീളുമെന്നുറപ്പായി. നിര്‍ദേശങ്ങള്‍ പാലിച്ച് വീടുകളില്‍ കഴിഞ്ഞതിന് രാജ്യത്തെ ജനങ്ങളോട് നന്ദി പറഞ്ഞ പ്രധാനമന്ത്രി ഇതിനൊപ്പം ജനങ്ങളോട് സഹായവും അഭ്യര്‍ത്ഥിച്ചു. ഏഴു കാര്യങ്ങളാണ് പ്രധാനമന്ത്രി ആവശ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രധാനമന്ത്രി ആവശ്യപ്പെട്ട ഏഴുകാര്യങ്ങള്‍

1. വീട്ടിലുള്ള മുതിര്‍ന്നവര്‍ക്ക് പ്രത്യേക പരിഗണന നല്‍കണം. പ്രത്യേകിച്ചും അവശത അനുഭവിക്കുന്നവര്‍ക്ക്.

2. ലോക്ക്ഡൗണ്‍ നിര്‍ദേശങ്ങളും ശാരീരിക അകലവും കൃത്യമായി പാലിക്കണം. വീട്ടില്‍ നിര്‍മിക്കുന്ന മാസ്‌കുകള്‍ ധരിക്കണം.

3. ആയുഷ് മന്ത്രാലയത്തിന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച് നിങ്ങളോരോരുത്തരും പ്രതിരോധശേഷി വര്‍ധിപ്പിക്കണം.

4. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി 'ആരോഗ്യ സേതു' ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യണം.5. സാധിക്കാവുന്നിടത്തോളം ദരിദ്രരായ കുടുംബങ്ങളെ സഹായിക്കണം.

6. ബിസിനസില്‍ നിങ്ങളുടെ സഹപ്രവര്‍ത്തകരെ സഹായിക്കണം. ആരെയും ഇടിച്ചുതാഴ്ത്തരുത്.

7. കൊറോണ വൈറസിനെ നേരിടുന്ന സൈന്യമായ ഡോക്ടര്‍മാരെയും നഴ്‌സുമാരെയും ആരോഗ്യപ്രവര്‍ത്തകരെയും ആദരിക്കണം.

മാര്‍ച്ച് 24ന് പ്രധാനമന്ത്രി പ്രഖ്യാപിച്ച 21 ദിവസത്തെ അടച്ചിടലിന്റെ കാലാവധി ഇന്ന് അര്‍ധരാത്രി അവസാനിക്കാനിരിക്കെയാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഇന്ത്യ കാട്ടിയ അച്ചടക്കം ലോകത്തിന് തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു. ഇതോടെ ആകെ 40 ദിവസം നീളുന്ന ലോക്ക്ഡൗണാണ് പ്രഖ്യാപിച്ചത്. രാജ്യത്ത് കോവിഡിനെതിരായ യുദ്ധം വിജയകരമായി നടക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജ്യത്തെ രക്ഷിക്കുകയാണ് പ്രഥമദൗത്യം. എല്ലാവരുടെയും സഹകരണത്താല്‍ കോവിഡിനെ ഒരു പരിധിവരെ തടയാന്‍ രാജ്യത്തിനായി. നിങ്ങള്‍ക്ക് ഒത്തിരി ബുദ്ധിമുട്ടുകള്‍ ഉണ്ടായെന്ന് അറിയാം. ഭക്ഷണം, യാത്ര എന്നിങ്ങനെ ജനങ്ങള്‍ക്കുണ്ടായ ബുദ്ധിമുട്ട് മനസിലാക്കുന്നു. ത്യാഗം സഹിച്ച ജനങ്ങളെ നമിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.

English summary
modi asked seven things for indian people
topbanner

More News from this section

Subscribe by Email