Tuesday February 18th, 2020 - 2:51:pm
topbanner

നരേന്ദ്ര മോദി ആര്‍ എസ് എസിന്റെ ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ല; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

JB
നരേന്ദ്ര മോദി ആര്‍ എസ് എസിന്റെ ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ല; വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ആര്‍ എസ് എസിന്റെ ആശയങ്ങളെപ്പോലും ബഹുമാനിക്കുന്നില്ലെന്ന് കോണ്‍ഗ്രസ് നേതാവും എഐസിസി ജനറല്‍ സെക്രട്ടറിയുമായ പ്രിയങ്ക ഗാന്ധി. ആര്‍ എസ് എസ് തലവന്‍ മോഹന്‍ ഭഗവത് കഴിഞ്ഞ ദിവസം നടത്തിയ പരാമര്‍ശങ്ങള്‍ സംബന്ധിച്ച് സംഘടന നടത്തിയ വിശദീകരണം ചൂണ്ടിക്കാട്ടിയായിരുന്നു പ്രിയങ്ക ഗാന്ധിയുടെ പരാമര്‍ശം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംവരണം സംബന്ധിച്ച മോഹന്‍ ഭഗവതിന്റെ പ്രസ്താവന കഴിഞ്ഞ ദിവസം വാര്‍ത്തയായിരുന്നു. എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദപരമായ സംഭാഷണങ്ങളിലൂടെ പരിഹരിക്കാമെന്നായിരുന്നു മോഹന്‍ ഭഗവതിന്റെ പ്രസ്താവന. എന്നാല്‍ സൗഹാര്‍ദ്ദപരമായ ചര്‍ച്ചയിലൂടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാമെന്ന ആര്‍എസ്എസ് നിലപാടിനെ കേന്ദ്ര സര്‍ക്കാരും പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബഹുമാനിക്കുന്നില്ലെന്നും കശ്മീരില്‍ പ്രശ്‌നമുണ്ടെന്നു പോലും അവര്‍ വിശ്വസിക്കുന്നില്ലെന്നും പ്രിയങ്ക ട്വിറ്ററില്‍ കുറിച്ചു.

'സമൂഹത്തിലെ എല്ലാ പ്രശ്‌നങ്ങളും സൗഹാര്‍ദ്ദപരമായ സംഭാഷണത്തിലൂടെ പരിഹരിക്കാമെന്നാണ് ആര്‍ എസ് എസ് ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ മോദിജിയും അദ്ദേഹത്തിന്റെ സര്‍ക്കാരും ആര്‍ എസ് എസിന്റെ ആശയങ്ങളെ ബഹുമാനിക്കുന്നുണ്ടെന്നോ കശ്മീരില്‍ ഒരു പ്രശ്‌നമുണ്ടെന്ന് അവര്‍ വിശ്വസിക്കുന്നുണ്ടെന്നോ എനിക്ക് തോന്നുന്നില്ല. ഇതൊരു കൗതുകമാണ്.' പ്രിയങ്ക ട്വീറ്റില്‍ പറഞ്ഞു.

സംവരണത്തെ എതിര്‍ക്കുന്നവരും അനുകൂലിക്കുന്നവരും തമ്മില്‍ ചര്‍ച്ച ചെയ്ത് തീരുമാനത്തിലെത്തണമെന്ന മോഹന്‍ ഭഗവതിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതിപക്ഷം രംഗത്തെത്തിയിരുന്നു. ആര്‍ എസ് എസ് തലവന്റെ പ്രസ്താവന സമൂഹത്തില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നായിരുന്നു പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണം.

 

English summary
modhi not respect rss says priyankagandhi
topbanner

More News from this section

Subscribe by Email