Friday August 7th, 2020 - 1:07:am

ഫോണ്‍ പ്‌ളഗ്ഗില്‍ കുത്തിയിട്ട ഹെഡ്‌ഫോണിലൂടെ പാട്ടു കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു

Jikku Joseph
ഫോണ്‍ പ്‌ളഗ്ഗില്‍ കുത്തിയിട്ട ഹെഡ്‌ഫോണിലൂടെ പാട്ടു കേട്ട യുവാവ് ഷോക്കേറ്റ് മരിച്ചു

ചണ്ഡിഗഡ്: മൊബൈല്‍ ഫോണില്‍ ഹെഡ് ഫോണ്‍ ഉപയോഗിച്ചു പാട്ടുകേള്‍ക്കുന്നതിനിടെ വൈദ്യുതാഘാതമേറ്റു യുവാവ് മരിച്ചു. ചണ്ഡിഗഡിലെ യമുനാനഗറിലാണ് സംഭവം. തഥ് സിംഗ് എന്ന ഇരുപത്തിരണ്ടുകാരനാണു മരിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തഥ് സിംഗ് ഫോണ്‍ പ്ലഗ്ഗില്‍ കുത്തിയിട്ട് ഹെഡ്‌ഫോണ്‍ ഉപയോഗിച്ചു പാട്ടുകേള്‍ക്കുകയായിരുന്നു. ഈ സമയം വീട്ടില്‍ വൈദ്യുത ബന്ധമില്ലായിരുന്നു. എന്നാല്‍ വീട്ടില്‍ പെട്ടെന്നു വൈദ്യുതബന്ധം പുനഃസ്ഥാപിച്ചതോടെ ഹെഡ്‌ഫോണില്‍നിന്ന് ഇയാള്‍ക്കു ഷോക്കേല്‍ക്കുകയായിരുന്നു.

യുവാവിനെ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു കൈമാറി.

മൊബൈല്‍ ഫോണില്‍ ഇടിമിന്നലിന്റെ ചിത്രമെടുക്കാന്‍ ശ്രമിച്ച യുവാവും മരിച്ചു. ചെന്നൈയ്ക്കടുത്ത തുരൈപാക്കം സ്വദേശി എച്ച്.എം സുരേഷ് (43) ആണു മരിച്ചത്. തിരുവള്ളുവര്‍ ജില്ലയിലെ സുന്നംപുക്കുളത്ത് ഒരു സുഹൃത്തിന്റെ വീട്ടിലെത്തിയപ്പോഴാണ് സുരേഷ് അപകടത്തില്‍പ്പെട്ടത്.

Read more topics: mobile phone, shock, death, india
English summary
mobile phone shock death india
topbanner

More News from this section

Subscribe by Email