Wednesday October 21st, 2020 - 3:45:pm

പ്രതിദിന ഇന്ധനവില അറിയാന്‍ മൊബൈല്‍ ആപ്പും എസ്.എം.എസും

Jikku Joseph
പ്രതിദിന ഇന്ധനവില അറിയാന്‍ മൊബൈല്‍ ആപ്പും എസ്.എം.എസും

ന്യൂഡല്‍ഹി: ഇന്ധന വിലയില്‍ ദിവസേന വരുത്തുന്ന വ്യതിയാനം ഉപഭോക്താക്കളിലേക്ക് എത്തിക്കുന്നതിനായി മൊബൈല്‍ ആപ്പും എസ്.എം.എസ് സംവിധാനവുമായി ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ രംഗത്തെത്തി. ജൂണ്‍ 16 മുതല്‍ രാജ്യത്ത് പെട്രോള്‍, ഡീസല്‍ വിലകള്‍ പ്രതിദിനം പുതുക്കി നിശ്ചയിക്കാന്‍ തീരുമാനിച്ചതിന്റെ പശ്ചാത്തലത്തിലാണ് നടപടി.

ഫ്യുവല്‍ അറ്റ് ഐ.ഒ.സി ([email protected]) എന്ന ആപ് ഡൗണ്‍ലോഡ് ചെയ്താല്‍, ഉപഭോക്താക്കള്‍ക്ക് അതത് പ്രദേശത്തെ ഇന്ധനവില അറിയാം. കൂടാതെ, എസ്.എം.എസ് അയച്ചും പുതുക്കിയ ഇന്ധന വില മനസിലാക്കാം. ഇതിനായി ഓരോ പെട്രോള്‍ പമ്പിലും, ഡീലര്‍ കോഡ് പ്രദര്‍ശിപ്പിക്കും. ഇതുപയോഗിച്ച് RSPDEALER CODE എന്ന് 9224992249 എന്ന നമ്പറിലേക്ക് എസ്.എം.എസ് ചെയ്താല്‍ മതിയാകും.

എന്നാല്‍, പുതിയനീക്കം വ്യാപാരികള്‍ക്ക് ബാധ്യതയാകുമെന്ന് ഓള്‍ ഇന്ത്യ പെട്രോളിയം ട്രേഡേഴ്‌സ് ഫെഡറേഷന്‍ നേതാക്കള്‍ പറയുന്നു. ഇതില്‍ പ്രതിഷേധിച്ച് 16ന് സമരം നടത്തുമെന്ന് അവര്‍ പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

English summary
mobile app for knowing fuel price
topbanner

More News from this section

Subscribe by Email