Friday November 22nd, 2019 - 2:21:am
topbanner

പ്രണയിച്ചതിന്റെ പേരില്‍ കമിതാക്കളെ മൊട്ടയടിച്ച് തെരുവില്‍ നടത്തിച്ചു ; നാട്ടു കോടതി വീണ്ടും വില്ലനാകുന്നു

suji
പ്രണയിച്ചതിന്റെ പേരില്‍ കമിതാക്കളെ മൊട്ടയടിച്ച് തെരുവില്‍ നടത്തിച്ചു ; നാട്ടു കോടതി വീണ്ടും വില്ലനാകുന്നു

പ്രണയിച്ചതിന്റെ പേരില്‍ കമിതാക്കളെ മൊട്ടയടിച്ച് തെരുവിലൂടെ നടത്തിച്ചു. ഒഡീഷയിലെ മയൂര്‍ബഞ്ച് ജില്ലയിലാണ് കംങ്കാരു കോടതിയെന്ന് അറിയപ്പെടുന്ന നാട്ടു കോടതിയുടെ വിധി നടപ്പാക്കിയത്. ശനിയാഴ്ച രാത്രി നടന്ന സംഭവത്തിന്റെ മൊബൈല്‍ ദൃശ്യങ്ങളിലൂടെയാണ് വിവരം പുറത്തറിയുന്നത്. കരഞ്ജിയ സ്വദേശിയായ ആണ്‍കുട്ടി തന്റെ പെണ്‍കൂട്ടുകാരിയെ കാണാാണ് മാന്‍ഡുവ ഗ്രാമത്തിലെത്തിയത്. മുറിയില്‍ നിന്നും ഇവരെ പിടികൂടി നാട്ടുകോടതിയ്ക്ക് മുമ്പാകെ എത്തിയ്ക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വിധി പ്രകാരം വ്യത്യസ്ത ജാതിയില്‍പ്പെട്ട ഇരുവരുടേയും തല മൊട്ടയടിച്ച് തെരുവിലൂടെ നടത്താനായിരുന്നു നിര്‍ദ്ദേശം. പിന്നീട് പോലീസ് വന്നാണ് ഇവരെ രക്ഷിച്ചത്. തുടര്‍ന്ന് പെണ്‍കുട്ടിയുടെ പരാതിയില്‍ 21 പേര്‍ക്കെതിരെ എഫ്‌ഐആര്‍ ഫയല്‍ ചെയ്ത് കേസെടുത്തു. മറ്റുള്ളവര്‍ക്കായി അന്വേഷണം നടന്നുവരികയാണ് .

Read more topics: mob, tortured ,love
English summary
mob tortured lovers in odissia
topbanner

More News from this section

Subscribe by Email