Saturday April 4th, 2020 - 11:21:am
topbanner

മുത്തലാഖിന് എതിരെ പോരാടിയ ഇസ്രത്ത് ജഹാനെതിരെ വധഭീഷണിയും അക്രമവും

suji
മുത്തലാഖിന് എതിരെ പോരാടിയ ഇസ്രത്ത് ജഹാനെതിരെ വധഭീഷണിയും അക്രമവും

മുത്തലാഖിനെതിരെ ഹര്‍ജി നല്‍കി വാര്‍ത്തകളില്‍ ഇടം നേടിയ ഇസ്രത്ത് ജഹാനെതിരെ അക്രമവും വധഭീഷണിയും ഹനുമാന്‍ ചാലിസയില്‍ പങ്കെടുത്തതിനാണ് ഒരു സംഘം ആളുകള്‍ അവരെ ആക്രമിച്ചതെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞ വര്‍ഷം ഇസ്രത്ത് ജഹാന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. താന്‍ ഒരു മതേതര വ്യക്തിയാണെന്നും അതിനാല്‍ ഹനുമാന്‍ ചാലിസയില്‍ പങ്കെടുക്കുന്നതില്‍ എന്ത് തെറ്റാണുള്ളതെന്നും ചോദിച്ചിരുന്നു. പക്ഷേ ഹിജാബ് ധരിച്ചുകൊണ്ട് പങ്കെടുക്കാന്‍ അനുവദിക്കില്ലെന്നു പറഞ്ഞുകൊണ്ട് തന്നെ ആക്രമിക്കുകയായിരുന്നുവെന്നാണ് ഇസ്രത്ത് വ്യക്തമാക്കിയത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഏതാനും നാളുകള്‍ക്ക് മുമ്പാണ് ഇസ്രത്ത് ജഹാന്റെ വീടിനോട് ചേര്‍ന്ന് ബിജെപി പ്രവര്‍ത്തകരുടെ നേതൃത്വത്തില്‍ ഹനുമാന്‍ ചാലിസ ആരംഭിച്ചത് , ഇതിലേക്ക് ഇസ്രത്തിനെ ക്ഷണിക്കുകയും ചെയ്തിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.

ദുബായില്‍ ജോലി ചെയ്തിരുന്ന ഭര്‍ത്താവ് ഫോണിലൂടെ മൊഴി ചൊല്ലിയപ്പോള്‍ അതിനെതിരെ ഇസ്രത്ത് ജഹാന്‍ കോടതിയെ സമീപിച്ചിരുന്നു. ഈ ഹര്‍ജിയിലാണ് കോടതി മുത്തലാഖ് നിര്‍ത്തലാക്കി കൊണ്ടുള്ള ചെയ്ത ചരിത്രപരമായ തീരുമാനം കൈക്കൊണ്ടത്.

 

Read more topics: mob ,mutalaq petitioner
English summary
mob against mutalaq petitioner
topbanner

More News from this section

Subscribe by Email