Saturday November 28th, 2020 - 5:15:am

മൂന്നംഗ സംഘം 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു

RA
 മൂന്നംഗ സംഘം 15കാരിയെ കൂട്ടബലാത്സംഗം ചെയ്ത് ഉപേക്ഷിച്ചു

ഗുഡ്ഗാവ്: ഹരിയാനയിൽ  15കാരിയെ അഞ്ച് പേര്‍ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത് ഉപേക്ഷിച്ച ശേഷം, സഹായത്തിനെത്തിയ ആളും പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു.  മാതാപിതാക്കളോടൊപ്പമെത്തിയ പെണ്‍കുട്ടി പുന്‍ഹാന പൊലീസില്‍ പരാതി നല്‍കി.ജൂലായ് 30നാണ് സംഭവമുണ്ടായത്.

പരിചയക്കാരനും അയാളുടെ രണ്ട് സുഹൃത്തുക്കളും തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ സ്ഥലത്ത് വച്ച് ബലാത്സംഗം ചെയ്തെന്ന് പെൺകുട്ടി പറയുന്നു. പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി പെണ്‍കുട്ടിയെ ഉപേക്ഷിച്ച് പോയി. പിന്നീട് അതുവഴിയെത്തിയ കാറിലുള്ളവരോട് പെണ്‍കുട്ടിയെ വീട്ടിലെത്തിക്കാന്‍ സഹായമഭ്യര്‍ഥിച്ചു.

എന്നാല്‍, ലിഫ്റ്റ് നല്‍കിയ കാറിലുള്ള രണ്ടു പേര്‍ ഒഴിഞ്ഞ സ്ഥലത്ത് കൊണ്ടുപോയി ബലാത്സംഗം ചെയ്തു. ജൂലായ് 31ന് പെണ്‍കുട്ടിയെ തങ്ങളുടെ പഴയ വീട്ടില്‍നിന്ന് ബോധരഹിതയായ നിലയില്‍ കണ്ടെത്തിയെന്ന് പിതാവ് പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: minor girl ,gang, haraz case
English summary
minor girl gang haraz case
topbanner

More News from this section

Subscribe by Email