Saturday May 30th, 2020 - 5:39:pm

അന്യസംസ്ഥാനത്ത് ജോലിക്ക് പോയവര്‍ തിരിച്ചെത്തിയ വിവരം അറിയിച്ച പ്രദേശവാസിയെ അടിച്ചുകൊന്നു!

suji
അന്യസംസ്ഥാനത്ത് ജോലിക്ക് പോയവര്‍ തിരിച്ചെത്തിയ വിവരം അറിയിച്ച പ്രദേശവാസിയെ അടിച്ചുകൊന്നു!

ബിഹാറില്‍ കൊറോണാവൈറസ് ഭീതി ആളുകളുടെ ജീവനെടുക്കുന്നു. കൊവിഡ്19 ആളുകള്‍ക്കിടയില്‍ വിദ്വേഷം സൃഷ്ടിക്കുന്നതായാണ് ബിഹാറിലെ സീതാമര്‍ഹി ജില്ലയില്‍ നിന്നും പുറത്തുവരുന്ന റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. മറ്റ് സംസ്ഥാനങ്ങളില്‍ ജോലിക്ക് പോയി മടങ്ങിയെത്തിയ വ്യക്തികളെക്കുറിച്ച് ആരോഗ്യ വകുപ്പ് അധികൃതരെ അറിയിച്ചതാണ് ബബ്ലുവെന്ന വ്യക്തിയുടെ കൊലപാതകത്തില്‍ കലാശിച്ചത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മാധൗല്‍ ഗ്രാമവാസിയായ ബബ്ലു തന്റെ ഗ്രാമത്തെ കൊറോണാവൈറസില്‍ നിന്നും രക്ഷിക്കാനുള്ള ജാഗ്രതയുടെ ഭാഗമായാണ് ഈ വിവരം അധികൃതരുടെ ശ്രദ്ധയില്‍ പെടുത്തിയത്. കുടിയേറ്റ തൊഴിലാളികള്‍ മടങ്ങിയെത്തിയാല്‍ വിവരം അറിയിക്കണമെന്ന് ആരോഗ്യ വകുപ്പ് പൊതുജനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. ഇതനുസരിച്ചാണ് മഹാരാഷ്ട്രയില്‍ നിന്നും മടങ്ങിയെത്തിയ തൊഴിലാളികളുടെ വിവരം അറിയിച്ചത്.

വിവരം ലഭിച്ച് സ്ഥലത്തെത്തിയ ആരോഗ്യ വകുപ്പ് അധികൃതര്‍ ഇവരുടെ സാമ്പിള്‍ ശേഖരിച്ചു. സാമ്പിള്‍ നല്‍കിയ ശേഷം ഈ തൊഴിലാളികള്‍ മറ്റ് അഞ്ച് പേര്‍ക്കൊപ്പം ബബ്ലുവിന്റെ വീട്ടിലെത്തി ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. മര്‍ദ്ദനമേറ്റ ബബ്ലു മരണത്തിന് കീഴടങ്ങി. വിവരം അറിഞ്ഞ പോലീസ് ഏഴ് പേരെയും അറസ്റ്റ് ചെയ്തു. സംഭവത്തില്‍ പ്രതികള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ സംഭവത്തോടെ വിവരം അറിയിക്കാതെ മടങ്ങിയെത്തുന്ന കുടിയേറ്റ തൊഴിലാളികളുടെ വിവരം ലഭിക്കില്ലെന്ന ആശങ്കയിലാണ് അധികൃതര്‍.

 

English summary
migrants kill resident in bihar village for informing officials about their arrival
topbanner

More News from this section

Subscribe by Email