Sunday October 20th, 2019 - 5:22:pm
topbanner

മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആന്റഗ്വ പ്രധാനമന്ത്രി

suji
മെഹുല്‍ ചോക്‌സിയുടെ പൗരത്വം റദ്ദാക്കുമെന്ന് ആന്റഗ്വ പ്രധാനമന്ത്രി

പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13500 കോടിയുടെ വായ്പാ തട്ടിപ്പ് നടത്തി മുങ്ങിയ വജ്ര വ്യാപാരി മെഹുല്‍ ചോക്‌സിയുടെ ആന്റിഗ്വാ പൗരത്വം റദ്ദാക്കും. നിയമപരമായ നടപടിക്രമങ്ങള്‍ അവസാനിപ്പിച്ചാള്‍ ഇയാളുടെ പൗരത്വം റദ്ദാക്കുമെന്നാണ് ദ്വീപ് രാജ്യമായ ആന്റിഗ്വായുടെ പ്രധാനമന്ത്രി വ്യക്തമാക്കിയിരിക്കുന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പൗരത്വം റദ്ദാക്കുന്നതോടെ മെഹുല്‍ ചോക്‌സിയെ തട്ടിപ്പ് കേസുകളില്‍ വിചാരണയ്ക്ക് ഹാജരാക്കുന്നതിന് ഇന്ത്യയ്ക്ക് വിട്ടു കിട്ടാനുള്ള വഴിയൊരുങ്ങുമെന്നാണ് കരുതുന്നത്. എന്നാല്‍ ആന്റിഗ്വയുമായി ഇന്ത്യയ്ക്ക് കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാറില്ല.

ആന്റിഗ്വായെ കുറ്റവാളികള്‍ക്കുള്ള സുരക്ഷിത താവളമായി മാറാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഗാസ്റ്റന്‍ ബ്രൗണ്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് മെഹുല്‍ ചോക്‌സി നാടുവിട്ടത്.

Read more topics: mehul choksi, citizenship
English summary
mehul choksi citizenship will cancel
topbanner

More News from this section

Subscribe by Email