Tuesday July 14th, 2020 - 7:03:am

അടച്ച മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതിക്കണമെന്ന് മേഘാലയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

suji
അടച്ച മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതിക്കണമെന്ന് മേഘാലയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍

രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച വേളയില്‍ അടച്ച മദ്യഷോപ്പുകള്‍ തുറക്കാന്‍ അനുമതിക്കണമെന്ന് മേഘാലയ ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍. പൊതുജനാവശ്യം മുന്നില്‍ കണ്ട് മദ്യഷോപ്പുകള്‍ തുറന്ന് നല്‍കണമെന്നാണ് മുഖ്യമന്ത്രി കോര്‍ണാഡ് സാംഗ്മയോടാണ് ബി.ജെ.പി അധ്യക്ഷന്‍ ഏണസ്റ്റ് മൗരി ആവശ്യപ്പെട്ടത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

മദ്യപാനം സംസ്ഥാനത്തെ ഒരു ജീവിതരീതിയായതിനാല്‍ വൈന്‍ ഷോപ്പുകള്‍ തുറക്കണമെന്ന് അദ്ദേഹം മുഖ്യന്ത്രിക്കെഴുതിയ കത്തില്‍ ആവശ്യപ്പെട്ടു.

മറ്റു അവശ്യവസ്തുക്കള്‍ക്കൊപ്പം മദ്യവും അനുവദിക്കണമെന്ന് ആവശ്യപ്പെട്ട ഏണസ്റ്റ് മൗരി ഇതിന് അനുമതി നല്‍കുമ്പോള്‍ സാമൂഹിക അകലവും പൊതുശുചിത്വവും ഉറപ്പാക്കണമെന്നും നിര്‍ദേശിച്ചു. മേഘാലയിലെ ബഹുഭൂരിപക്ഷം ആളുകളും മിതമായ അളവില്‍ മദ്യം കഴിക്കുന്നവരാണ്. അതിവിടുത്തെ ജീവിതരീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

 

English summary
meghalaya bjp chief request to open wine shops to cm
topbanner

More News from this section

Subscribe by Email