Thursday June 4th, 2020 - 4:17:pm

മദ്യം വീട്ടിലെത്തിച്ച് കൊടുക്കാനൊരുങ്ങി മേഘാലയ സര്‍ക്കാര്‍

JB
മദ്യം വീട്ടിലെത്തിച്ച് കൊടുക്കാനൊരുങ്ങി മേഘാലയ സര്‍ക്കാര്‍

കൊറോണ വൈറസ് വ്യാപനത്തിനെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി, രാജ്യവ്യാപകമായി പ്രഖ്യാപിച്ച ലോക്ക്ഡൗണ്‍ ഏഴാം ദിവസത്തിലേക്ക് കടന്നപ്പോള്‍, സമൂഹത്തിന്റെ താഴേ തട്ടിലുള്ളവര്‍ക്കായി അസം നിരവധി ആശ്വാസനടപടികള്‍ പ്രഖ്യാപിച്ചു. എന്നാല്‍ ആരോഗ്യപരമായ കാരണങ്ങളാല്‍, ആവശ്യമുള്ളവര്‍ക്ക് വീട്ടിലേക്ക് മദ്യം എത്തിക്കാനുള്ള നടപടികളാണ് മേഘാലയ സര്‍ക്കാര്‍ സ്വീകരിക്കുന്നത്. ഇതിന് സര്‍ക്കാര്‍ അനുമതി നല്‍കി. ഇതുവരെ, വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് കോവിഡ് കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

''രജിസ്റ്റര്‍ ചെയ്ത മെഡിക്കല്‍ പ്രാക്ടീഷണര്‍ നല്‍കിയ മെഡിക്കല്‍ കുറിപ്പടിയുടെ അടിസ്ഥാനത്തില്‍ മാത്രം, ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉള്ളവര്‍ക്ക് മദ്യം വീട്ടിലേക്ക് എത്തിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ അംഗീകാരം നല്‍കി,'' എക്‌സൈസ്, രജിസ്‌ട്രേഷന്‍, ടാക്‌സേഷന്‍, സ്റ്റാമ്പ്‌സ് വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി ബി.സിയെംലീഹ് പറഞ്ഞു.

അംഗീകാരമുള്ള മദ്യശാലകള്‍ക്ക് ഏപ്രില്‍ 14 വരെ വില്‍ക്കാനും വീട്ടിലേക്ക് മദ്യം വിതരണം ചെയ്യാനും സര്‍ക്കാര്‍ അനുമതി നല്‍കി. മാര്‍ഗനിര്‍ദേശങ്ങള്‍ പ്രകാരം, ഉപഭോക്താക്കള്‍ക്ക് (21 വയസും അതിന് മുകളിലുള്ളവരും) അവരുടെ മെഡിക്കല്‍ കുറിപ്പടി അപ്ലോഡുചെയ്യാനും അതത് ജില്ലകളിലെ അംഗീകൃത മദ്യശാലകളില്‍ നിന്ന് മദ്യം ഓര്‍ഡര്‍ ചെയ്യാനും കഴിയുന്ന ഒരു ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഉണ്ടായിരിക്കും.

 

English summary
meagalaya government give alchole on home delivery
topbanner

More News from this section

Subscribe by Email