Thursday October 17th, 2019 - 1:39:pm
topbanner

എസ് പിയുമായി ഇനി സഖ്യത്തിനില്ലെന്ന് മായാവതി; തെരഞ്ഞെടുപ്പുകളെ ബിഎസ് പി ഒറ്റക്ക് നേരിടും

suji
എസ് പിയുമായി ഇനി സഖ്യത്തിനില്ലെന്ന് മായാവതി; തെരഞ്ഞെടുപ്പുകളെ ബിഎസ് പി ഒറ്റക്ക് നേരിടും

സമാജ്‌വാദി പാര്‍ട്ടിയുമായുള്ള എല്ലാ ബന്ധവും ഔദ്യോഗികമായി ഉപേക്ഷിച്ച് ബിഎസ്പി. ഇനിയുള്ള തെരഞ്ഞെടുപ്പുകളെല്ലാം സഖ്യമില്ലാതെ ഒറ്റക്കു മത്സരിക്കുമെന്ന് ബിഎസ്പി അധ്യക്ഷ മായാവതി ട്വിറ്ററിലൂടെ പ്രഖ്യാപിച്ചു. ലഖ്‌നൗവില്‍ നടന്ന തെരഞ്ഞെടുപ്പ് അവലോകന യോഗത്തിന് ശേഷമാണ് തീരുമാനമെടുത്തത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്തുക എന്ന ഒറ്റ ഉദ്ദേശത്തോടെയാണ് എസ്പിയും ബിഎസ്പിയും പിണക്കംമാറ്റിവച്ച് ഒന്നിച്ച് മത്സരിച്ചത്. എന്നാല്‍, തെരഞ്ഞെടുപ്പിന് ശേഷമുള്ള എസ്പിയുടെ പെരുമാറ്റമാണ് ഇപ്പോഴത്തെ തീരുമാനത്തിലേക്ക് എത്തിച്ചതെന്ന് മായാവതി ട്വിറ്ററിലൂടെ വ്യക്തമാക്കി.

'പാര്‍ട്ടിയുടെയും പ്രസ്ഥാനത്തിന്റെയും താത്പര്യങ്ങള്‍ക്കനുസരിച്ച് വരുന്ന ചെറുതും വലുതുമായ എല്ലാ തിരഞ്ഞെടുപ്പിലും ബി.എസ്.പി, ഒറ്റയ്ക്ക് മത്സരിക്കും '2012-17 കാലഘട്ടത്തില്‍ സമാജ്‌വാദി പാര്‍ട്ടി ഒരുപാട് ദളിത് വിരുദ്ധ നടപടികള്‍ കൈക്കൊണ്ടിരുന്നു. എന്നിട്ടും ബി.എസ്.പി സഖ്യത്തിന് മുതിര്‍ന്നത് പൊതുതാത്പര്യത്തിനു വേണ്ടിയാണ്. എസ്.പിക്കു കീഴിലെ സംസ്ഥാന ഭരണം ദളിത് വിരുദ്ധവും മുസ്‌ലീം വിരുദ്ധവുമായിരുന്നു.സംസ്ഥാനത്തിന്റെ ക്രമസമാധാന പാലനവും ആ കാലത്ത് തകരാറിലായിരുന്നു', മായാവതി ട്വിറ്ററില്‍ കുറിച്ചു.

 

Read more topics: mayawati , sp bsp deal
English summary
mayawati says no sp bsp deal
topbanner

More News from this section

Subscribe by Email