Saturday December 7th, 2019 - 12:00:am
topbanner

മാ​ര്‍​ഷ​ല്‍​മാ​ര്‍​ക്ക് സൈ​നി​ക യൂ​ണി​ഫോം ന​ല്‍​കാനുള്ള തീരുമാനം പു​നഃ​പ​രി​ശോ​ധി​ക്കുമെന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​ വെ​ങ്ക​യ്യ നാ​യി​ഡു

RA
 മാ​ര്‍​ഷ​ല്‍​മാ​ര്‍​ക്ക് സൈ​നി​ക യൂ​ണി​ഫോം ന​ല്‍​കാനുള്ള തീരുമാനം പു​നഃ​പ​രി​ശോ​ധി​ക്കുമെന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​ വെ​ങ്ക​യ്യ നാ​യി​ഡു

ന്യൂ​ഡ​ല്‍​ഹി: രാ​ജ്യ​സ​ഭ മാ​ര്‍​ഷ​ല്‍​മാ​ര്‍​ക്ക് സൈ​നി​ക യൂ​ണി​ഫോം ന​ല്‍​കാ​നു​ള്ള തീ​രു​മാ​നം പു​ന​പ​രി​ശോ​ധി​ക്കു​മെ​ന്ന് ഉ​പ​രാ​ഷ്ട്ര​പ​തി​യും രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​നു​മാ​യ വെ​ങ്ക​യ്യ നാ​യി​ഡു . മു​ന്‍ സൈ​നി​ക​ ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​ള്‍​പ്പെ​ടെ ഇ​തി​നെ​തി​രേ രം​ഗ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് രാ​ജ്യ​സ​ഭാ അ​ധ്യ​ക്ഷ​ന്‍റെ വി​ശ​ദീ​ക​ര​ണം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

വി​വി​ധ നി​ര്‍​ദേ​ശ​ങ്ങ​ള്‍ ന​ല്‍​കി​യ ശേ​ഷ​മാ​ണ് മാ​ര്‍​ഷ​ല്‍​മാ​രു​ടെ യൂ​ണി​ഫോം മാ​റ്റി​യ​ത്. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ലെ വി​മ​ര്‍​ശ​ന​ങ്ങ​ളെ ഉ​ള്‍​ക്കൊ​ള്ളു​ന്നു​വെ​ന്നും വെ​ങ്ക​യ്യ നാ​യി​ഡു പ​റ​ഞ്ഞു. മാ​ര്‍​ഷ​ല്‍​മാ​രു​ടെ പു​തി​യ യൂ​ണി​ഫോം സു​ര​ക്ഷാ പ്ര​ശ്ങ്ങ​ള്‍ ഉ​ണ്ടാ​ക്കു​മെ​ന്ന് മു​ന്‍ ക​ര​സേ​ന മേ​ധാ​വി വേ​ദ് പ്ര​കാ​ശ് പ​റ​ഞ്ഞി​രു​ന്നു.

വ​ര്‍​ഷ​ങ്ങ​ളാ​യി ത​ല​യി​ല്‍ ഉ​യ​ര്‍​ന്നു​നി​ല്‍​ക്കു​ന്ന ത​ല​പ്പാ​വും പ​രമ്പ​രാ​ഗ​ത ഇ​ന്ത്യ​ന്‍ വേ​ഷ​മാ​യ ചാ​ര​നി​റ​ത്തി​ലു​ള്ള ബ​ന്ദ്ക​ല​യു​മാ​യി​രു​ന്നു മാ​ര്‍​ഷ​ല്‍​മാ​രു​ടെ വേ​ഷം. എ​ന്നാ​ല്‍, സൈ​നി​ക ഉ​ദ്യോ​ഗ​സ്ഥ​രു​ടെ യൂ​ണി​ഫോ​മി​നോ​ട് സാ​ദൃ​ശ്യ​മു​ള്ള ത​ര​ത്തി​ലാ​ണ് മാ​ര്‍​ഷ​ല്‍​മാ​രു​ടെ പു​തി​യ വേ​ഷം. വെ​ങ്ക​യ്യ നാ​യി​ഡു​വി​ന്‍റെ മ​ക​ള്‍ ദീ​പ വെ​ങ്ക​ടാ​ണ് ഇ​ത് രൂ​പ​ക​ല്‍​പ്പ​ന ചെ​യ്ത​ത്.റോ​യ​ല്‍ ബ്ലൂ ​നി​റ​ത്തി​ല്‍ സൈ​നി​ക വേ​ഷ​ത്തോ​ട് സാ​മ്യ​മു​ള്ള യൂ​ണി​ഫോ​മും പീ​ക്ക് ക​ള​ര്‍ തൊ​പ്പി​യും തോ​ളി​ല്‍ ന​ക്ഷ​ത്ര​ചി​ഹ്ന​ങ്ങ​ളും ഒ​ക്കെ ആ​യാ​ണ് വേ​ഷം പ​രി​ഷ്ക​രി​ച്ചി​രി​ക്കു​ന്ന​ത്.

English summary
marshel uniform change contraversy
topbanner

More News from this section

Subscribe by Email