Thursday September 24th, 2020 - 12:44:am

പ്രതിപക്ഷത്തെ പഴിചാരാതെ പ്രശ്‌നം കണ്ടെത്തി പരിഹരിക്കൂ ; കേന്ദ്രത്തിനെതിരെ മന്‍മോഹന്‍സിങ്

suji
പ്രതിപക്ഷത്തെ പഴിചാരാതെ പ്രശ്‌നം കണ്ടെത്തി പരിഹരിക്കൂ ; കേന്ദ്രത്തിനെതിരെ മന്‍മോഹന്‍സിങ്

രാജ്യം സാമ്പത്തിക പ്രതിസന്ധിയിലാഴ്ന്നിരിക്കുമ്പോള്‍ പ്രതിപക്ഷത്തെ പഴിചാരുകയും സാമ്പത്തികാവസ്ഥ സുസ്ഥിരമായി നിലനിര്‍ത്താന്‍ നടപടികള്‍ സ്വീകരിക്കാതിരിക്കുകയും ചെയ്യുന്ന കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്.'സാമ്പത്തിക പ്രതിസന്ധിയെ മറികടക്കണമെങ്കില്‍ ആദ്യം കണ്ടെത്തേണ്ടത് അതിന്റെ കാരണമാണ്. എന്നാല്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തിന് മേല്‍ പഴിചാരാന്‍ മാത്രമാണ് ശ്രമിക്കുന്നത്. അതുകൊണ്ടാണ് അവര്‍ക്ക് അതിന് പരിഹാരം കണ്ടെത്താനാവാത്തതും', മന്‍മോഹന്‍ സിങ് പറഞ്ഞു. സര്‍ക്കാരിന്റെ ഉദാസീനതയും പ്രാപ്തിക്കുറവുമാണ് ഇതിലൂടെ പ്രതിഫലിക്കുന്നതെന്നും അത് രാജ്യത്തുടനീളമുള്ള ജനങ്ങളെയാണ് ആഴത്തില്‍ ബാധിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രത്യേകിച്ചും മഹാരാഷ്ട്രയിലെ ജനങ്ങള്‍ പ്രതിസന്ധിയില്‍ ഞെരുങ്ങുകയാണ്. ഉല്‍പാദിപ്പിക്കുന്ന സാധനങ്ങളുടെ വിലയിടിഞ്ഞത് സംസ്ഥാനത്തെ ജനങ്ങളെ പ്രതിസന്ധിയിലേക്ക് തള്ളിവിടുകയാണെന്നും അദ്ദേഹം പറഞ്ഞു. 'മഹാരാഷ്ട്രയിലെ വ്യാവസായികഉല്‍പാദന മേഖല തകിടംമറിഞ്ഞ് കിടക്കുമ്പോള്‍ ചൈനയില്‍നിന്നും അതേ സാധനങ്ങള്‍ ഇറക്കുമതി ചെയ്യുന്നതിന് അവര്‍ സാക്ഷികളാകേണ്ടി വരികയാണ്'.
വോട്ടിനുവേണ്ടി ഇരുതിരിയിട്ട വിളക്കുപോലെ പ്രവര്‍ത്തിക്കുമെന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയ ബി.ജെ.പി പക്ഷേ, അമ്പേ പരാജയപ്പെട്ടിരിക്കുന്നു. സാമ്പത്തിക പ്രതിസന്ധിയിലെ ഏറ്റവും ദുഷ്‌കരമായ അവസ്ഥയിലൂടെയാണ് മഹാരാഷ്ട്ര കടന്നുപോയിക്കൊണ്ടിരിക്കുന്നത്. നാല് വര്‍ഷത്തെ ഏറ്റവും വലിയ ഇടിവിലേക്ക് സംസ്ഥാനത്തെ നിര്‍മ്മാണ മേഖല തകര്‍ന്നു', സാമ്പത്തിക വിദഗ്ധന്‍ കൂടിയായ മന്‍മോഹന്‍ സിങ് വിശദീകരിച്ചു.

അവസരങ്ങളില്ലായ്മ അതി ഭീകരമായി ബാധിച്ച മഹാരാഷ്ട്രയില്‍ യുവാക്കള്‍ കുറഞ്ഞ വരുമാനത്തില്‍ ജോലി ചെയ്യാന്‍ നിര്‍ബന്ധിതരാവുകയാണെന്നും അദ്ദേഹം പറഞ്ഞു

 

Read more topics: manmohan, modi, financial issue
English summary
manmohan says dont criticize opposition parties
topbanner

More News from this section

Subscribe by Email