Tuesday September 29th, 2020 - 7:04:pm

വാക്കുതര്‍ക്കത്തിനിടെ യുവാവ് ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു

Jikku Joseph
വാക്കുതര്‍ക്കത്തിനിടെ യുവാവ് ഭാര്യയെയും മക്കളെയും വെടിവെച്ച് കൊന്നു

അഹമ്മദാബാദ്: അഹമ്മദാബാദില്‍ യുവാവ് ഭാര്യയേയും മക്കളെയും വെടിവച്ചുകൊന്ന ശേഷം ജീവനൊടുക്കാന്‍ ശ്രമിച്ചു. ചൊവ്വാഴ്ച രാവിലെ ജഡ്ജസ് ബംഗ്ലാവ് റോഡില്‍ രത്നം ടവറിലായിരുന്നു സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ധര്‍മേഷ് ഷാ എന്നയാളാണ് കൊലപാതകം നടത്തിയത്. ഷായ്ക്കു 15 കോടി രൂപയുടെ കടമുണ്ടായിരുന്നു. എംബിഎ പഠിക്കാന്‍ ഓസ്ട്രേലിയക്കു പോകണമെന്ന് മകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഷാ ഭാര്യയും മക്കളുമായി തിങ്കളാഴ്ച രാത്രിയില്‍ വഴക്കുണ്ടാക്കിയിരുന്നു.

വഴക്കിനൊടുവില്‍ ഷാ ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിവയ്ക്കുകയായിരുന്നു. കുംടുംബത്തെ കൊന്ന ശേഷം സ്വയം നിറയൊഴിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച ഇയാളെ സഹോദരന്‍ രക്ഷിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോലീസ് കൊലക്കുറ്റത്തിനു കേസെടുത്തു.

 

English summary
man shot dead wife and children near judges bungalow of ahmedabad
topbanner

More News from this section

Subscribe by Email