Wednesday October 27th, 2021 - 2:21:am

കോവിഡ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു ; പ്രൈവറ്റ് ആശുപത്രിയുടെ ബില്ല് വന്നത് 16 ലക്ഷം രൂപ

suji
കോവിഡ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു ; പ്രൈവറ്റ് ആശുപത്രിയുടെ ബില്ല് വന്നത് 16 ലക്ഷം രൂപ

കോവിഡ് ചികിത്സയിലായിരുന്ന പിതാവിന്റെ മരണത്തിന്റെ വേദനയ്ക്കിടെ ചികിത്സക്കായുള്ള ആശുപത്രി ബില്ല് കണ്ട് ഞെട്ടി കുടുംബം. മുംബൈ സാന്താക്രൂസില്‍ താമസിക്കുന്ന യുവാവിനാണ് ദുരനുഭവം. കോവിഡ് ലക്ഷണങ്ങളോടെ ചികിത്സയിലായിരുന്ന പിതാവിന്റെ 15 ദിവസത്തെ ഐസിയു ചികിത്സയ്ക്ക് 16 ലക്ഷം രൂപയാണ് ബില്ല് വന്നത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എന്നാല്‍ അധിക ബില്ലാണ് നല്‍കിയതെന്ന വാദം ആശുപത്രി അധികൃതര്‍ നിഷേധിച്ചു. പല അവയവങ്ങളുടെയും പ്രവര്‍ത്തനം നേരായി നടക്കാത്ത രീതിയില്‍ വളരെ ഗുരുതരാവസ്ഥയിലാണ് രോഗിയെ കൊണ്ടുവന്നതെന്നും നല്‍കാവുന്ന മെച്ചപ്പെട്ട ചികിത്സ തന്നെ നടത്തിയെന്നും അധികൃതര്‍ വ്യക്തമാക്കുന്നു.

പിതാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച സമയത്ത് തങ്ങളുടെ കുടുംബം ക്വാറന്റീനിലായതിനാല്‍ കാര്യങ്ങള്‍ സംസാരിച്ചതെല്ലാം ഫോണിലൂടെയും ഇമെയിലൂടെയുമാണ്. എന്നാല്‍ ചികിത്സാചെലവിനെക്കുറിച്ച് ഒരു വിവരവും ആശുപത്രി കൈമാറിയിരുന്നില്ലെന്നും യുവാവ് പറയുന്നു. ഇടക്ക് നല്‍കിയ ബില്ല് അടക്കാന്‍ തയ്യാറല്ലെങ്കില്‍ അച്ഛന്റെ ചികിത്സ നിര്‍ത്തുമെന്ന് ഭീഷണിപ്പെടുത്തിയിരുന്നു. ഒടുവില്‍ മരണശേഷം മൃതദേഹം സംസ്‌കാരത്തിനായെത്തിച്ച ആംബുലന്‍സിന് ഈടാക്കിയത് 8000 രൂപയാണ്.

 

English summary
man loses dad ends up with rs 16 lakh bill at private hospital
topbanner

More News from this section

Subscribe by Email