Sunday August 9th, 2020 - 7:32:pm

പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ലെന്ന പേരില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

suji
പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ലെന്ന പേരില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി

പ്ലാസ്റ്റിക് കവര്‍ നല്‍കിയില്ലെന്ന പേരില്‍ ബേക്കറി ജീവനക്കാരനെ ഉപഭോക്താവ് തലയ്ക്കടിച്ച് കൊലപ്പെടുത്തി. ദയാല്‍പൂര്‍ സ്വദേശി ഖലീല്‍ അഹമ്മദ് (45)ആണ് കൊല്ലപ്പെട്ടത്. ബേക്കറിയില്‍ സാധനങ്ങള്‍ വാങ്ങാനെത്തിയ ഫൈസാന്‍ ഖാന്‍ എന്ന യുവാവ് സാധനങ്ങള്‍ വാങ്ങിയതിന് ശേഷം പ്ലസാറ്റിക് കവര്‍ ആവശ്യപ്പെട്ടു.എന്നാല്‍ പ്ലാസ്റ്റിക് നിരോധിച്ചതിനാല്‍ പ്ലാസ്റ്റിക് കവറില്‍ സാധനങ്ങള്‍ നല്‍കാനാകില്ലെന്ന് ഖലീല്‍ പറഞ്ഞു. തുടര്‍ന്ന് ഇരുവരും തമ്മില്‍ വാക്കുതര്‍ക്കത്തിലേര്‍പ്പെട്ടു. തര്‍ത്തിനിടെ ഫൈസാന്‍ ഇഷ്ടിക കൊണ്ട് ഖലീലിന്റെ തലയ്ക്കടിക്കുകയായിരുന്നു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഖലീലിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സംഭവശേഷം ഫൈസാന്‍ ഒളിവിലാണ്. ഇയാള്‍ക്കായുള്ള അന്വേഷണത്തിലാണ് പോലീസ്.

Read more topics: killed, bakery worker,plastic
English summary
man killed bakery worker
topbanner

More News from this section

Subscribe by Email