Thursday June 17th, 2021 - 11:02:pm

ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതിയെ പിതാവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു

NewsDesk
ഭര്‍ത്താവില്‍ നിന്നും വേര്‍പിരിഞ്ഞ യുവതിയെ പിതാവ് സുഹൃത്തുക്കള്‍ക്ക് കാഴ്ചവെച്ചു

സീതാപുര്‍: ഭര്‍ത്താവില്‍നിന്നു വേര്‍പിരിഞ്ഞ് പിതാവിനൊപ്പം കഴിഞ്ഞിരുന്ന യുവതിയെ കൂട്ടമാനഭംഗത്തിനിരയാക്കി. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ഈ മാസം പതിനഞ്ചിനായിരുന്നു സംഭവം.

യുവതിയെ കഴിഞ്ഞ ദിവസം പിതാവ് സമീപത്തെ ഒരു വിപണനമേളയ്ക്കായി കൂട്ടിക്കൊണ്ടുപോയിരുന്നു. ഇവിടെവച്ച് മറ്റൊരാള്‍ക്കൊപ്പം പോകാന്‍ പിതാവും ഇയാളുടെ സുഹൃത്തും യുവതിയെ നിര്‍ബന്ധിച്ചു. ഇതിനു വിസമ്മതിച്ചപ്പോള്‍ മൂവരും ചേര്‍ന്ന് യുവതിയെ പ്രതികളിലൊരാളുടെ വീട്ടില്‍ എത്തിച്ചു പൂട്ടിയിട്ടു പീഡിപ്പിക്കുകയായിരുന്നു.

18 മണിക്കൂര്‍ തടവിനുശേഷം യുവതി തടവിലാക്കിയിരുന്ന വീട്ടില്‍നിന്നു രക്ഷപ്പെട്ടു. സംഭവം അമ്മയോടു പറയുകയും ഇരുവരും ചേര്‍ന്നു പോലീസ് പരാതിപ്പെടുകയായിരുന്നു. യുവതിയെ പീഡിപ്പിച്ച മൂന്നു പേരില്‍ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. പിതാവടക്കം രണ്ടുപേര്‍ ഒളിവിലാണ്. 20 വര്‍ഷം മുന്‍പായിരുന്നു യുവതിയുടെ വിവാഹം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

Read more topics: UP, man, daughter, rape
English summary
UP man ‘gifts’ daughter to friends, joins gang rape
topbanner

More News from this section

Subscribe by Email