Tuesday July 14th, 2020 - 6:53:am

ഒരു വീട്ടില്‍ 42 കക്കൂസുകള്‍ ; സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുത്തത് ലക്ഷങ്ങള്‍

suji
ഒരു വീട്ടില്‍ 42 കക്കൂസുകള്‍ ; സര്‍ക്കാരില്‍ നിന്ന് വാങ്ങിയെടുത്തത് ലക്ഷങ്ങള്‍

സര്‍ക്കാര്‍ പദ്ധതി ദുരുപയോഗം ചെയ്യുന്നതായി റിപ്പോര്‍ട്ട്. ബിഹാറിലാണ് സംഭവം. വൈശാലി ജില്ലയിലെ വിഷ്ണുപുര്‍ റാം ഗ്രാമവാസിയായ യോഗേശ്വര്‍ ചൗധരി പാവപ്പെട്ടവര്‍ക്ക് വീടുകളില്‍ കക്കൂസ് നിര്‍മ്മിക്കുന്നതിന് സര്‍ക്കാര്‍ നല്‍കുന്ന ധനസഹായം നേടിയെടുത്തത് 42 തവണയാണ്. സ്വന്തം വീട്ടില്‍ ഇയാള്‍ 42 കക്കൂസുകള്‍ നിര്‍മ്മിച്ചതായി രേഖ വ്യക്തമാക്കുന്നു. അതായത് വ്യാജമായ അപേക്ഷയിലൂടെ 42 തവണയായി മൂന്നര ലക്ഷത്തോളം രൂപ അടിച്ചെടുത്തു. വ്യത്യസ്ഥ തിരിച്ചറിയല്‍ രേഖകള്‍ ഹാജരാക്കിയാണ് തട്ടിപ്പ്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഗുജറാത്തിലെ സാമൂഹ്യ പ്രവര്‍ത്തകനായ രോഹിത് കുമാര്‍ എന്നയാളുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തിലാണ് തട്ടിപ്പ് വിവരം പുറത്തുവരുന്നത്. ഇപ്രകാരം നിരവധി പേര്‍ ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തു. ഇതേ ഗ്രാമത്തിലെ വിശ്വേശ്വര്‍ രാം എന്നയാള്‍ പത്തുതവണയാണ് കക്കൂസ് നിര്‍മ്മാണത്തിനായി പണം വാങ്ങിയത്. ഒരു ലക്ഷത്തോളം രൂപയാണ് വാങ്ങിയെടുത്തത്.

പാവപ്പെട്ടവര്‍ക്ക് കക്കൂസ് നിര്‍മ്മാണത്തിനായി 12000 രൂപ വീതമാണ് ബിഹാര്‍ സര്‍ക്കാര്‍ നല്‍കുന്നത്. അനര്‍ഹര്‍ പണം തട്ടിയെടുക്കുന്നത് പതിവായിരിക്കുകയാണ്.

Read more topics: money, 42 toilets, bihar
English summary
man gets money to build 42 toilets in his home
topbanner

More News from this section

Subscribe by Email