Friday February 21st, 2020 - 9:01:pm
topbanner

ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടയിലേക്ക് തോക്ക് വീശി കടന്നെത്തി അജ്ഞാതന്‍ ; ആശങ്കയില്‍ സമരക്കാര്‍

suji
ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടയിലേക്ക് തോക്ക് വീശി കടന്നെത്തി അജ്ഞാതന്‍ ; ആശങ്കയില്‍ സമരക്കാര്‍

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഷഹീന്‍ ബാഗില്‍ നടക്കുന്ന പ്രക്ഷോഭത്തിനിടയിലേക്ക് തോക്ക് വീശി കടന്നെത്തിയയാളെ സ്ഥലത്ത് ഒത്തുകൂടിയിരുന്നവര്‍ കീഴ്‌പ്പെടുത്തിയതായി റിപ്പോര്‍ട്ട്. ലൈസന്‍സുള്ള തോക്കുമായി ഇയാള്‍ സമരക്കാര്‍ക്കിടയിലേക്ക് കടന്നു വരികയായിരുന്നെന്നാണ് റിപ്പോര്‍ട്ട്. 

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സ്ഥലത്തേക്ക് കൂടുതല്‍ തീവ്രവലത് രാഷ്ട്രീയക്കാര്‍ ആയുധങ്ങളുമായി കടന്നു കയറിയിരിക്കാമെന്ന ആശങ്ക സമരക്കാര്‍ പങ്കുവെച്ചിട്ടുണ്ട്. ഒരു ആക്രമണസാധ്യത തങ്ങള്‍ സംശയിക്കുന്നതായും അവര്‍ പറഞ്ഞു. സമരത്തിലേക്ക് കൂടുതല്‍പ്പേര്‍ എത്തിച്ചേരണമെന്നും, ഏത് ആക്രമണത്തെയും നേരിടാന്‍ തക്കവിധം സമരത്തെ കൂടുതല്‍ ശക്തമാക്കണമെന്നും പ്രതിഷേധക്കാര്‍ അഭ്യര്‍ത്ഥിച്ചു.

ഷഹീന്‍ ബാഗില്‍ സമരം നടത്തുന്നവരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറി സഹോദരികളെയും പെണ്‍മക്കളെയും ബലാല്‍സംഗം ചെയ്യുമെന്ന് പശ്ചിമ ഡല്‍ഹിയില്‍ നിന്നുള്ള ബിജെപി എംപി പ്രവേഷ് വര്‍മ്മ ഭീഷണിപ്പെടുത്തിയതിനു പിന്നാലെയാണ് ഈ സംഭവമെന്നത് ഞെട്ടിക്കുന്ന കാര്യമാണ്.

 

 

Read more topics: haheenbagh ,protest, gun,caa
English summary
man carrying gun and enter in to shaheenbagh protest
topbanner

More News from this section

Subscribe by Email