Saturday September 19th, 2020 - 9:01:am

മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ചേട്ടന്റെ മൂക്ക് അനിയന്‍ കടിച്ചുമുറിച്ചു

Jikku Joseph
മദ്യം വാങ്ങാന്‍ പണം നല്‍കിയില്ല; ചേട്ടന്റെ മൂക്ക് അനിയന്‍ കടിച്ചുമുറിച്ചു

ലഖ്നൗ: മദ്യം വാങ്ങാന്‍ പണം നല്‍കാതിരുന്ന ഇളയ സഹോദരന്റെ മൂക്ക് ജ്യേഷ്ഠന്‍ കടിച്ചുമുറിച്ചു. ഉത്തര്‍ പ്രദേശിലെ കനൂജിലെ രാംലാല്‍പൂര്‍ല ഗ്രാമത്തിലാണ് സംഭവം. ഇളയ സഹോദരനായ സൊബ്രാനെ ആക്രമിച്ച കേസില്‍ പ്രതിയായ ശ്രീകാന്തിനെ പോലീസ് കസ്റ്റഡിയിലെടുത്തു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പണം നല്‍കാത്തതിനെത്തുടര്‍ന്ന് ഇയാള്‍ തന്റെ നാവും കൈകളും വയറും ഇയാള്‍ കടിച്ചുവെന്നും. ആക്രമണത്തില്‍ മൂക്ക് പൂര്‍ണമായും തകര്‍ത്തുവെന്നും വാദി പറഞ്ഞു. ഇയാള്‍ കടുത്ത മദ്യപാനിയാണെന്ന് പോലീസ് സബ് ഇന്‍സ്പെക്ടര്‍ ജിതേന്ദ്ര സിങ്ങ് വ്യക്തമാക്കി. മൂക്ക് മുറിഞ്ഞ് രക്തം നഷ്ടപ്പെട്ട് കടുത്ത വേദനയുമായാണ് ശോബ്രനെ കണ്ടെത്തിയതെന്നും പോലീസ് വ്യക്തമാക്കി.

മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മാത്രമായിരിക്കും പോലീസ് റിപ്പോര്‍ട്ട് നല്‍കുക എന്ന് എസ്ഐ മാധ്യമങ്ങളോട് പറഞ്ഞു. ആക്രമണം പ്രതിരോധിക്കുന്നതിനിടെ പ്രതിയുടെ കൈകള്‍ വാദിയും കടിച്ചിരുന്നതായി ഇരുവരുടെയും പിതാവ് പറഞ്ഞു. സഹോദരന് നേരെ ആക്രമണം നടത്തിയ ശേഷം ശ്രീകാന്ത് പിതാവിനെയും മാതാവിനെയും അമ്മാവനെയും ഉപദ്രഹിച്ചതായി പരാതിയുണ്ട്. എന്നാല്‍, സഹോദരനെ ആക്രമിച്ചതിനെ കുറിച്ച് തനിക്കൊന്നും അറിയില്ലെന്നാണ് ശ്രീകാന്ത് പോലീസിനോട് വ്യക്തമാക്കിയത്.

English summary
man bites off brother's nose after denied money for alcohol
topbanner

More News from this section

Subscribe by Email