ഭോപ്പാല്‍ ; മരിച്ചയാള്‍ ചിതയില്‍ നിര്‍ത്താതെ ചുമച്ചു. ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. മധ്യപ്രദേശിലെ നരസിംഹപൂര്‍ ജില്ലയിലാണ് സംഭവം. ഡോക്ടര്‍മാര്‍ മരിച്ചെന്ന് വിധിയെഴുതിയതോടെ 45 കാരനെ ദഹിപ്പിക്കാനുള്ള നടപടികള്‍ തുടങ്ങിയത്. ചിതയ്ക്ക് തീ കൊളുത്തും മുമ്പ് ചുമച്ചതോടെ ജീവനുണ്ടെന്ന് ബോധ്യപ്പെടുകയും വിറക് മാറ്റി എണീപ്പിച്ചിരുത്തി വെള്ളം കൊടുക്കകുയും ചെയ്തു, പകുതി വെള്ളം കുടിച്ച ശേഷം വീണ്ടും അബോധാവസ്ഥയിലേക്ക് പോയി.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ശനിയാഴ്ച പുലര്‍ച്ചെ നാലു മണിയോടെ ശക്തമായ ശ്വാസം മുട്ടലിനെ തുടര്‍ന്നാണ് രാജേഷിനെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിച്ചത്. മദ്യപാനമാണ് അസുഖ കാരണം. രാവിലെ ആറു മണിയോടെ മരിച്ചതായി ഡോക്ടര്‍ സ്ഥിരീകരിച്ചു. വീട്ടിലേക്ക് മൃതദേഹമെത്തിച്ചു. 11 മണിയോടെ മൃതദേഹം ശ്മശാനത്തിലെത്തിച്ച് ചിതയില്‍ വയ്ക്കാന്‍ മതപരമായ ചടങ്ങും നടത്തി. ഇതിനിടയിലാണ് അനക്കം ശ്രദ്ധിച്ചത്. മൂത്തമകനാണ് തീ കൊളുത്താനൊരുങ്ങിയത്.ഉടന്‍ വിറക് മാറ്റി നോക്കിയപ്പോഴാണ് ജീവനുണ്ടെന്ന് സ്ഥിരീകരിച്ചത്. അടുത്തുള്ള ബെഞ്ചിലേക്ക് മാറ്റി ഇരുത്തി വെള്ളം നല്‍കുകയായിരുന്നു.
കുറച്ചു നേരം കഴിഞ്ഞപ്പോഴേക്കും ശരീരത്തിലേ ചൂടു നഷ്ടമായി. നാട്ടുകാര്‍ ചേര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ ഇസിജി എടുത്ത ശേഷം ഒബ്സര്‍വേഷന്‍ മുറിയിലേക്ക് മാറ്റി. 30 മിനിറ്റിന് ശേഷം മരിച്ചെന്ന് സ്ഥിരീകരിച്ചു.12 ഉം 14 ഉം വയസ്സുള്ള രണ്ടു കുട്ടികളുടെ പിതാവാണ് മരിച്ച രാജേഷ് .
പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമാണ് മൃതദേഹം വിട്ടു നല്‍കിയത്. ഒടുവില്‍ സംസ്കാരവും പൂര്‍ത്തിയാക്കി.