Tuesday September 29th, 2020 - 6:59:pm

വിമാനത്തില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം; സഹയാത്രികയുടെ പരാതിയില്‍ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

Jikku
വിമാനത്തില്‍ യുവതിക്കു മുന്നില്‍ സ്വയംഭോഗം; സഹയാത്രികയുടെ പരാതിയില്‍ വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: വിമാനത്തില്‍ സ്വയംഭോഗം ചെയ്ത വിദേശ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. സഹയാത്രികയുടെ പരാതിയെ തുടര്‍ന്നാണ് റഷ്യന്‍ പാസ്പോര്‍ട്ട് കൈവശമുള്ള അമ്പത്തെട്ടുകാരന്‍ അറസ്റ്റിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ഇസ്താന്‍ബൂളില്‍ നിന്ന് ഡല്‍ഹിയിലേക്ക് വന്ന ടര്‍ക്കിഷ് എയര്‍ലൈന്‍സിലായിരുന്നു സംഭവം നടന്നത്. സമീപത്തിരുന്ന ഇന്ത്യന്‍ യുവതിയെ നോക്കി ഇയാള്‍ സ്വയംഭോഗം ചെയ്യുകയായിരുന്നു. യുവതി വിമാന ജീവനക്കാരെ വിവരം അറിയിക്കുകയും അവര്‍ ഇയാളെ മറ്റൊരു സീറ്റിലേക്ക് മാറ്റിയിരുത്തുകയും ചെയ്തിരുന്നു.

ജീവനക്കാര്‍ നല്‍കിയ മുന്നറിയിപ്പിനെ തുടര്‍ന്ന് വിമാനം ഡല്‍ഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തില്‍ ഇറങ്ങിയയുടന്‍ സിഐഎസ്എഫ് സുരക്ഷാ ജീവനക്കാര്‍ വിമാനത്തില്‍ കയറി ഇയാളെ അറസ്റ്റു ചെയ്യുകയായിരുന്നു. വിമാനത്താവളത്തില്‍ എത്തിയ ഡല്‍ഹി പോലീസിന് പിന്നീട് ഇയാളെ കൈമാറി.

ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ സെക്ഷന്‍ 509 (സ്ത്രീകളുടെ അന്തസ്സിന് നിരക്കാത്ത വിധം പെരുമാറുകയോ സംസാരിക്കുകയോ ചെയ്യുക) പ്രകാരം ഇയാള്‍ക്കെതിരെ കേസെടുത്തതായും പോലീസ് അറിയിച്ചു.

Read more topics: man, arrested, flight
English summary
man arrested in flight
topbanner

More News from this section

Subscribe by Email