Thursday February 27th, 2020 - 1:43:pm
topbanner

മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്സുകാരനെന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടികളെ പറ്റിച്ച യുവാവ് പിടിയില്‍

Anusha unni
മാട്രിമോണിയല്‍ വെബ്‌സൈറ്റില്‍ ഐഎഎസ്സുകാരനെന്ന വ്യാജ പ്രൊഫൈലുണ്ടാക്കി പെണ്‍കുട്ടികളെ പറ്റിച്ച യുവാവ് പിടിയില്‍

മുംബൈ : മാട്രിമോണിയല്‍ വെബ്സൈറ്റിൽ ഐഎഎസ്സുകാരന്റെ വേഷം ചമഞ്ഞ് നിരവധി സ്ത്രീകളില്‍ നിന്നായി ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി അറസ്റ്റില്‍. ആദിത്യ മാത്രെ എന്ന 32 കാരനാണ് പോലീസിന്റെ പിടിയിലായത്.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സിവില്‍ എന്‍ജിനീയറായ ആദിത്യ സ്ത്രീകളെ വലയിലാക്കാന്‍ വേണ്ടിയാണ് ഐഎഎസ്സുകാരനെന്ന് അവകാശപ്പെട്ടത്. ഇത് വിശ്വസിച്ച ഇരുപത്തിയഞ്ചോളം സ്ത്രീകളെ ഇത്തരത്തിൽ ഇയാൾ തട്ടിപ്പിന് ഇരയാക്കി. അഞ്ച് ലക്ഷം മുതല്‍ 15 ലക്ഷം രൂപവരെയാണ് ഇയാള്‍ തട്ടിയെടുത്തത് എന്നാണ് പൊലീസ് പറയുന്നത്.

കൂടാതെ താൻ ധനികനാണെന്നു കാണിക്കാനായി സോഷ്യല്‍ മീ‍ഡിയ അക്കൗണ്ടുകളില്‍ ആഢംബര കാറുകള്‍ക്കൊപ്പമുള്ള ചിത്രങ്ങളും പങ്കുവെച്ചിരുന്നു. തട്ടിപ്പിനിരയായ യുവതി നല്‍കിയ പരാതിയിലാണ് ഇയാള്‍ പൊലീസിന്‍റെ വലയിലായത്

Read more topics: mumbai, arrest,
English summary
man arrested for create fake account in matrimony
topbanner

More News from this section

Subscribe by Email