Saturday October 24th, 2020 - 5:48:am

രാജ്യത്തിനു തീയിടുകയല്ല, സമാധാനം കൊണ്ടു വരികയെന്നതാണ് നിങ്ങളുടെ ജോലി' ; അമിത് ഷാക്കെതിരെ മമതാ ബാനർജി

Anusha unni
രാജ്യത്തിനു തീയിടുകയല്ല, സമാധാനം കൊണ്ടു വരികയെന്നതാണ് നിങ്ങളുടെ ജോലി' ; അമിത് ഷാക്കെതിരെ മമതാ ബാനർജി

കൊൽക്കത്ത: രാജ്യത്തിന് തീയിടുകയല്ല, സമാധാനം കൊണ്ടു വരികയെന്നതാണ് നിങ്ങളുടെ ജോലിയെന്ന് അമിത് ഷായോട് പശ്ചിമ മമതാ ബാനർജി. ജയിലിൽ പോകേണ്ടി വന്നാലും പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും നടപ്പാക്കില്ലെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ മഹാറാലിയിൽ പങ്കെടുത്തുകൊണ്ട് മമത വ്യക്തമാക്കി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കും ബിജെപിക്കുമെതിരെ കടുത്ത വിമർശനമാണ് ബംഗാൾ മുഖ്യമന്ത്രി ഉയർത്തിയത്. 'അനധികൃത കുടിയേറ്റക്കാർ എന്ന് നിങ്ങൾ വിളിക്കുന്ന ഈ മണ്ണിലെ മക്കളെ പാർപ്പിക്കാൻ എത്ര കോണ്‍സന്‍ട്രേഷന്‍ ക്യാംപുകൾ പണിയാനാണ് നിങ്ങൾ ഉദ്ദേശിക്കുന്നത്. രാജ്യത്ത് വികസനം കൊണ്ടുവരാൻ കഴിഞ്ഞില്ലെങ്കിലും ദുരിതം വിതയ്ക്കാൻ നിങ്ങൾക്കു സാധിച്ചു. 35 ശതമാനം വോട്ടുകൾ മാത്രം നേടിയാണ് നിങ്ങൾ അധികാരത്തിൽ എത്തിയത്. 65 ശതമാനം ആളുകളും നിങ്ങൾക്കൊപ്പം ഇല്ലെന്നു നിങ്ങൾ മനസിലാക്കണം''– മമത പറഞ്ഞു.

പൗരത്വ ഭേദഗതി നിയമവും ദേശീയ പൗരത്വ പട്ടികയും ഒരു നാണയത്തിന്റെ ഇരുവശങ്ങളാണ്. ഈ നിയമം കൊണ്ട് ഇന്ത്യ വിട്ട് ആർക്കും പോകേണ്ടി വരില്ലെന്നു പറയുന്ന ബിജെപി എന്തുകൊണ്ടാണ് ഇപ്പോൾ ജനന സർട്ടിഫിക്കറ്റ് ആവശ്യപ്പെടുന്നത്. നിങ്ങൾ അറിയാതെ തന്നെ നിങ്ങളുടെ രഹസ്യ അജണ്ട പുറത്തായി കഴിഞ്ഞു. ഈ നിയമം ആർക്കും ഒരു ദോഷവും വരുത്തില്ലെന്നു പറയുന്ന നിങ്ങൾക്ക് ഇപ്പോൾ പാൻ, ആധാർ രേഖകൾ സ്വീകാര്യമല്ല. പിന്നെ എന്താണ് നിങ്ങൾക്ക് സ്വീകാര്യം. ബിജെപിയിൽ നിന്നുള്ള മന്ത്രത്തകിടോ? ബിജെപി ഒരു വിഴുപ്പലക്കുന്ന യന്ത്രമായി മാറിക്കഴിഞ്ഞു– മമത പരിഹസിച്ചു.

അനധികൃത കുടിയേറ്റക്കാരെ പുറത്താക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്രസർക്കാർ കൊണ്ടുവന്ന ദേശീയ പൗരത്വ രജിസ്റ്ററിന്റെ പ്രവർത്തനം നിർത്താൻ കഴിഞ്ഞ ദിവസം മമത ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയിരുന്നു.

English summary
mamtha banerjee against amit shah
topbanner

More News from this section

Subscribe by Email