Sunday December 8th, 2019 - 3:18:am
topbanner

അസദുദ്ദീന്‍ ഒവൈസിയുടേത് തീവ്രവാദം, സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു ; മമത

suji
അസദുദ്ദീന്‍ ഒവൈസിയുടേത് തീവ്രവാദം, സമുദായങ്ങളെ ഭിന്നിപ്പിക്കുന്നു ; മമത

അഖിലേന്ത്യാ മജ്‌ലിസ് ഇഇറ്റെഹാദുല്‍ മുസ്‌ലിമീന്‍ പാര്‍ട്ടി സമുദായങ്ങളെ ഭിന്നിപ്പിക്കുന്നുവെന്ന് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ആരോപിച്ചു. ബംഗ്ലാദേശില്‍ നിന്ന് അനധികൃത കുടിയേറ്റം ഉള്ള പശ്ചിമ ബംഗാളിലെ അതിര്‍ത്തി ജില്ലയായ കൂച്ച് ബെഹാറില്‍ തിങ്കളാഴ്ച നടന്ന റാലിയില്‍ സംസാരിക്കുകയായിരുന്ന തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമത ബാനര്‍ജി ന്യൂനപക്ഷങ്ങളോട് ഭീകരവാദത്തിനെതിരെ ജാഗരൂകരാകാന്‍ മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. എഐഎംഐഎം അല്ലെങ്കില്‍ അസദുദ്ദീന്‍ ഒവൈസി എന്ന് ബാനര്‍ജി എടുത്തുപറഞ്ഞില്ലെങ്കിലും, ഹൈദരാബാദില്‍ നിന്നുള്ള പാര്‍ട്ടിയാണെന്ന് സൂചിപ്പിച്ചതിലൂടെ ആരെയാണ് പരാമര്‍ശിക്കുന്നതെന്ന് വ്യക്തമായി. ഹൈദരാബാദില്‍ നിന്നുള്ള എം.പിയാണ് ഒവൈസി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

എ.ഐ.എം.ഐ.എം സമുദായങ്ങള്‍ക്കിടയില്‍ ഭിന്നിപ്പ് സൃഷ്ടിക്കുന്നുണ്ടെന്നും ന്യൂനപക്ഷങ്ങളോട് 'ഈ ശക്തികളെ' വിശ്വസിക്കരുതെന്നും മമത ബാനര്‍ജി ആവശ്യപ്പെട്ടു. ഹിന്ദു തീവ്രവാദ ശക്തികള്‍ക്കെതിരെയും മമത വോട്ടര്‍മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി.

'ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഏറ്റവും മോശം മനുഷ്യ വികസന സൂചിക ബംഗാളിലെ മുസ്ലീങ്ങളുടേതാണെന്ന് പറയുന്നത്' മത തീവ്രവാദമല്ലെന്ന് പറഞ്ഞ എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി ചൊവ്വാഴ്ച മമത ബാനര്‍ജിക്കെതിരെ തിരിച്ചടിച്ചു.

ഹൈദരാബാദില്‍ നിന്നുള്ള ഒരു കൂട്ടം ആളുകളെക്കുറിച്ച് 'ദീദിക്ക്' ആശങ്കയുണ്ടെങ്കില്‍ ബംഗാളില്‍ നിന്ന് 18/42 ലോകസഭാ സീറ്റുകള്‍ ബിജെപി നേടിയതെങ്ങനെയെന്ന് അവര്‍ ഞങ്ങളോട് പറയണമെന്ന് അസദുദ്ദീന്‍ ഒവൈസി ചൊവ്വാഴ്ച ട്വീറ്റ് ചെയ്തു.

 

Read more topics: mamatha , owaisy
English summary
mamatha against owaisy
topbanner

More News from this section

Subscribe by Email