Thursday July 18th, 2019 - 10:21:am
topbanner
topbanner

ഇതെന്റെ അവസാന ചിത്രം ; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ അവസാനം അയച്ച സന്ദേശം വേദനയാകുന്നു

suji
ഇതെന്റെ അവസാന ചിത്രം ; ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട ജവാന്‍ അവസാനം അയച്ച സന്ദേശം വേദനയാകുന്നു

ജമ്മു കശ്മീരിലെ അനന്ത്‌നാഗില്‍ ഭീകരരുമായുണ്ടായ ഏറ്റുമുട്ടലില്‍ വീരമ്യത്യു വരിച്ച മേജര്‍ കേതന്‍ ശര്‍മ്മ അവസാനമായി അയച്ച സന്ദേശം വേദനയാകുന്നു. ' ചിലപ്പോള്‍ ഇതെന്റെ അവസാന ചിത്രമായിരിക്കും' എന്നായിരുന്നു കേതന്റെ സന്ദേശം. സ്വന്തം ചിത്രം കൂടി പകര്‍ത്തിയാണ് സന്ദേശം അയച്ചത്.

ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കേതന്‍ കുടുംബാംഗങ്ങളുള്ള വാട്‌സ്ആപ്പ് ഗ്രൂപ്പിലേക്ക് സന്ദേശം അയച്ചത്. കേതന് പരിക്കേറ്റ വിവരം ഉദ്യോഗസ്ഥര്‍ കുടുംബത്തെ അറിയിച്ചിരുന്നു. മരണ വിവരം പിന്നീടാണ് അറിയിച്ചത്.

ജന്മനാടായ മീററ്റില്‍ കേതന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചിരുന്നു. പുല്‍വാമയില്‍ പെട്രോളിങ് നടത്തവേ സൈനീക വാഹനത്തിന് നേരെ സ്‌ഫോടനം ഉണ്ടാകുകയായിരുന്നു.

Read more topics: major kethan sarma, last message
English summary
major kethan sarma said it was his last message
topbanner

More News from this section

Subscribe by Email