മഹാരാഷ്ട്ര സര്‍ക്കാര്‍ രൂപീകരണത്തിന്റെ വകുപ്പു വിഭജനം പൂര്‍ത്തിയായി. ഉപമുഖ്യമന്ത്രി സ്ഥാനം എന്‍.സി.പിക്ക് ലഭിച്ചു. പ്രഫുല്‍ പട്ടേലായിരിക്കും ഉപമുഖ്യമന്ത്രി. കോണ്‍ഗ്രസിനാണ് സ്പീക്കര്‍ സ്ഥാനം. ഡെപ്യൂട്ടി സ്പീക്കര്‍ എന്‍.സി.പിയില്‍ നിന്നുമായിരിക്കും. ഒരു ഡെപ്യൂട്ടി സ്പീക്കര്‍ മാത്രമേ ഉണ്ടാകൂ.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
ശിവസേനയ്ക്കും എന്‍.സി.പിക്കും 15 മന്ത്രിമാര്‍ വീതമുണ്ടാകും. കോണ്‍ഗ്രസിനു 13 മന്ത്രി സ്ഥാനം നല്‍കാനും ധാരണയായി. മുംബൈയില്‍ നടന്ന ശിവസേനഎന്‍.സി.പികോണ്‍ഗ്രസ് എം.എല്‍.എമാരുടെ യോഗത്തിലാണ് തീരുമാനമായത്.
യോഗത്തില്‍ എന്‍.സി.പി നേതാക്കളായ ശരദ് പവാര്‍, സുപ്രിയ സുലെ, അജിത് പവാര്‍, കോണ്‍ഗ്രസ് നേതാവ് അഹമ്മദ് പട്ടേല്‍, ശിവസേന നേതാക്കളായ ഉദ്ധവ് താക്കറെ, ആദിത്യ താക്കറെ തുടങ്ങിയവര്‍ പങ്കെടുത്തു.