കോവിഡ് പ്രതിരോധ നടപടികള്‍ക്ക് വിലങ്ങായി ജനം തെരുവിലിറങ്ങിയതോടെ ലോക്ഡൗണ്‍ ഇളവുകള്‍ മുംബൈ നഗരസഭ പിന്‍വലിച്ചു. ബുധനാഴ്ച മുതല്‍ അത്യാവശ്യ ഗണത്തില്‍പെട്ട സ്ഥാപനങ്ങള്‍ മാത്രമേ തുറക്കാവൂ. മദ്യ വില്‍പ്പന ശാലകളും അടച്ചിടണം. ലോക്ഡൗണ്‍ ഇളവുകളുടെ ഭാഗമായി കോവിഡ് വ്യാപനത്തെ തുടര്‍ന്ന് പൂര്‍ണ്ണമായും അടച്ചിട്ട പ്രദേശങ്ങളിലൊഴികേ മദ്യ വില്‍പ്പന ശാലകള്‍ ഉള്‍പ്പെടെ ഒറ്റപ്പെട്ട കടകള്‍ക്ക് തിങ്കളാഴ്ച മുതല്‍ തുറക്കാന്‍ അനുമതി നല്‍കിയിരുന്നു.
കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക
എന്നാല്‍ മദ്യശാലകളില്‍ തിരക്ക് കൂടി. ആശങ്കയേറുന്ന രീതിയില്‍ നിരത്തുകള്‍ നിറഞ്ഞു. നിരോധനാജ്ഞ നിലനിന്നിരുന്നതും ലംഘിക്കപ്പെട്ടു. ഇതോടെ ഇളവ് പിന്‍വലിക്കുകയായിരുന്നു.