Wednesday September 23rd, 2020 - 6:43:pm

മധ്യപ്രദേശ് ഹണിട്രാപ്പ് ; തിരഞ്ഞെടുപ്പ് കാലത്ത് 30 കോടിയ്ക്ക് അശ്ലീല വീഡിയോ വില്‍ക്കാന്‍ ശ്രമം

suji
മധ്യപ്രദേശ് ഹണിട്രാപ്പ് ; തിരഞ്ഞെടുപ്പ് കാലത്ത് 30 കോടിയ്ക്ക് അശ്ലീല വീഡിയോ വില്‍ക്കാന്‍ ശ്രമം

മധ്യപ്രദേശിലെ ഹണിട്രാപ്പ് കേസിലുള്‍പ്പെട്ട രണ്ട് സ്ത്രീകള്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് കാലത്ത് മുതിര്‍ന്ന രാഷ്ട്രീയ നേതാക്കളുടെ അശ്ലീല വീഡിയോകള്‍ ഉപയോഗിച്ച് പാര്‍ട്ടികളെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ശ്രമിച്ചെന്ന് റിപ്പോര്‍ട്ട്. 30 കോടി രൂപയ്ക്കാണ് ഇവര്‍ വീഡിയോകള്‍ വില്‍ക്കാന്‍ ശ്രമിച്ചതെന്നാണ് റിപ്പോര്‍ട്ട്. ഇതിനായി പലവട്ടം ചര്‍ച്ചയും നടത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ മാറി കോണ്‍ഗ്രസ് അധികാരത്തില്‍ വന്നത് രാഷ്ട്രീയപാര്‍ട്ടികള്‍ക്കുള്ളില്‍ ഇവര്‍ക്കുണ്ടായിരുന്ന ബന്ധങ്ങളെ ബാധിച്ചു. അതിനാല്‍കാര്യങ്ങള്‍ മോശമാകും മുമ്പ് പരമാവധി പണമുണ്ടാക്കുക എന്നതായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് അന്വേഷണ സംഘം പറഞ്ഞു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഇവര്‍ അവസരം പ്രതീക്ഷിച്ചു. ആറു കോടി രൂപയ്ക്ക് വീഡിയോകള്‍ വാങ്ങാമെന്ന് രാഷ്ട്രീയക്കാരില്‍ ഒരാള്‍ സമ്മതിച്ചെങ്കിലും 30 കോടിരൂപയില്‍ കുറയ്ക്കാന്‍ സ്ത്രീകള്‍ തയ്യാറായില്ല. പിന്നീട് കുറച്ച് എണ്ണം രാഷ്ട്രീയക്കാരില്‍ ചിലര്‍ക്ക് കോടികള്‍ക്ക് വിറ്റു.അപ്പോഴേക്കും പോലീസ് ഇവരെ നിരീക്ഷണം ആരംഭിച്ചിരുന്നു.

ഇന്ദോര്‍ മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍ എഞ്ചിനീയര്‍ ഹര്‍ഭജന്‍ സിങ്ങിന്റെ പരാതിയില്‍ അഞ്ചു സ്ത്രീകളെ അറസ്റ്റ് ചെയ്തു. നാലായിരത്തിലേറെ വീഡിയോകളും ഓഡിയോകളും പോലീസ് കണ്ടെടുത്തു.

English summary
madhyapradesh sex scandal report
topbanner

More News from this section

Subscribe by Email