Wednesday September 23rd, 2020 - 6:03:pm

മയക്കുമരുന്ന് വാങ്ങാന്‍ കാശിന് വേണ്ടി ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവെച്ച ഭര്‍ത്താവ് അറസ്റ്റില്‍

rajani v
മയക്കുമരുന്ന് വാങ്ങാന്‍ കാശിന് വേണ്ടി ഭാര്യയെ കൂട്ടുകാര്‍ക്ക് കാഴ്ചവെച്ച ഭര്‍ത്താവ് അറസ്റ്റില്‍

ലുധിയാന: മയക്കുമരുന്ന് വാങ്ങാന്‍ കാശിന് വേണ്ടി ഭാര്യയെ ഭര്‍ത്താവ് കൂട്ടുകാര്‍ക്ക് കാഴ്ചവെച്ചു. പഞ്ചാബിലെ ലുധിയാനയില്‍ ജൂണിലായിരുന്നു സംഭവം.മയക്കുമരുന്ന് വാങ്ങുന്നതിന് ആവശ്യമായ രൂപയ്ക്ക് വേണ്ടി ഗ്രാമത്തിലെ തന്നെ കൂട്ടുകാരായ യുവാക്കള്‍ക്ക് ഭര്‍ത്താവ് തന്നെ കാഴ്ചവയ്ക്കുകയായിരുന്നെന്ന് യുവതി പറയുന്നു. പീഡനത്തിനിരയായ ശേഷം ഭര്‍ത്താവ് തന്റെ നഗ്ന ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തെന്ന് യുവതി പറഞ്ഞു.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പ്രതികളായ ഏഴ് പേരും മയക്കുമരുന്നിന് അടിമകളാണെന്ന് യുവതിയുടെ ബന്ധു വ്യക്തമാക്കി. പീഡനത്തിനിരയായ യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഏഴ് പേര്‍ക്കെതിരെ സെക്ഷന്‍ 376 പ്രകാരം കേസെടുത്തിട്ടുണ്ട്. യുവതിയുടെ ഭര്‍ത്താവിനെതിരെ സെക്ഷന്‍ 120 ബി പ്രകാരം ഗൂഢാലോചന കുറ്റത്തിനും കേസെടുത്തിട്ടുണ്ട്.2011ലാണ് 22കാരിയായ യുവതിയുടെ വിവാഹം. പ്രതിയായ ഭര്‍ത്താവില്‍ യുവതിക്ക് ഒരു കുട്ടിയുമുണ്ട്.

 

English summary
ludiyana husband arrest rape case
topbanner

More News from this section

Subscribe by Email