Sunday March 29th, 2020 - 5:15:am
topbanner

എല്‍പിജി വില വര്‍ദ്ധനവും റെയില്‍വേ നിര്‍ക്ക് കൂട്ടലും സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് പ്രതിപക്ഷം

suji
എല്‍പിജി വില വര്‍ദ്ധനവും റെയില്‍വേ നിര്‍ക്ക് കൂട്ടലും സര്‍ക്കാരിന്റെ പുതുവത്സര സമ്മാനമെന്ന് പ്രതിപക്ഷം

പാചക വാതകത്തിന്റെ വിലവര്‍ദ്ധനവും റെയില്‍വേ നിരക്ക് വര്‍ദ്ധനയും ചൂണ്ടിക്കാട്ടി മോദി സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് പ്രതിപക്ഷം. ഇവ രണ്ടും ജനങ്ങളുടെ സാമ്പത്തിക ഞെരുക്കത്തെ രൂക്ഷമാക്കുമെന്നു കോണ്‍ഗ്രസ് കുറ്റപ്പെടുത്തി. സമ്പദ് വ്യവസ്ഥയില്‍ ഉലച്ചിലുണ്ടായിരിക്കുന്ന സമയത്താണ് അധിക ഭാരം ജനങ്ങള്‍ക്ക് മേല്‍ പതിച്ചിട്ടുള്ളതെന്ന് കോണ്‍ഗ്രസ് വക്താവ് സുഷ്മിത ദേവ് കുറ്റപ്പെടുത്തി.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

പാവപ്പെട്ട ജനങ്ങളോടുള്ള കടുത്ത അനീതിയാണിത്. കുഴഞ്ഞു മറിഞ്ഞ അവസ്ഥ എന്ന് അവസാനിക്കുമെന്നതാണ് ചോദ്യം. പുതുവത്സര ദിനത്തില്‍ സാധാരണക്കാര്‍ക്ക് ഇതുപോലെയുള്ള സമ്മാനങ്ങള്‍ നല്‍കുന്നത് ശരിയാണോ? ശരയല്ലെന്നാണ് കോണ്‍ഗ്രസ് കരുതുന്നതെന്നും അവര്‍ പറഞ്ഞു.

വര്‍ദ്ധനവ് പുതുവര്‍ഷ സമ്മാനമെന്നാണ് പ്രതിപക്ഷത്തിന്റെ പരിഹാസം. തീവണ്ടി യാത്രാ നിരക്കില്‍ കിലോമീറ്ററിന് ഒരു പൈസ മുതല്‍ നാല് പൈസവരെയാണ് വര്‍ദ്ധിച്ചത്. സബ്‌സിഡിയില്ലാത്ത പാചക വാതക സിലിണ്ടറിന് 19 രൂപ വര്‍ദ്ധിക്കുകയും ചെയ്തു. തുടര്‍ച്ചയായ അഞ്ചാം മാസമാണ് പാചക വാതകത്തിന് വില വര്‍ദ്ധിക്കുന്നത്.

Read more topics: lpg ,hike,congress reaction
English summary
lpg rate hike congress reaction
topbanner

More News from this section

Subscribe by Email