Friday November 22nd, 2019 - 2:38:am
topbanner

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു ; നില ഗുരുതരം

suji
പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയ വിദ്യാര്‍ത്ഥിനിയെ യുവാവ് കുത്തി പരിക്കേല്‍പ്പിച്ചു ; നില ഗുരുതരം

പ്രണയ ബന്ധത്തില്‍ നിന്ന് പിന്മാറിയതിന് വിദ്യാര്‍ത്ഥിനിയെ യുവാവ് പട്ടാപ്പകല്‍ കുത്തിപരിക്കേല്‍പ്പിച്ചു. കര്‍ണാടകയിലെ മംഗളൂരുവിലാണ് സംഭവം. പെണ്‍കുട്ടിയെ കുത്തിയശേഷം യുവാവും ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. വിദ്യാര്‍ത്ഥിനിയുടെ നില അതീവ ഗുരുതരമാണ്. നാട്ടുകാര്‍ നോക്കിനില്‍ക്കേയാണ് സംഭവം.

കേരളഓണ്‍ലൈന്‍ വാര്‍ത്തകള്‍ ടെലിഗ്രാമില്‍ ലഭിക്കാന്‍ ക്ലിക്ക് ചെയ്യുക

ക്ലാസു കഴിഞ്ഞു മടങ്ങുന്നതിനിടയിലാണ് സ്‌കൂട്ടറില്‍ പിന്നാലെ എത്തിയ സുശാന്ത് ദീക്ഷയെ ആക്രമിച്ചത്. വാക്കുതര്‍ക്കത്തെ തുടര്‍ന്ന് സുശാന്ത് കൈയ്യില്‍ കരുതിയിരുന്ന കത്തിയെടുത്ത് ദീക്ഷയെ കുത്തി. നിലത്തുവീണ പെണ്‍കുട്ടിയെ നാട്ടുകാര്‍ നോക്കി നില്‍ക്കേ വീണ്ടും കുത്തി. 12 തവണകുത്തിയെന്നാണ് ദൃക്‌സാക്ഷി മൊഴി. ആളുകള്‍ പിന്തിരിപ്പിക്കാന്‍ നോക്കിയെങ്കിലും സുശാന്ത് കത്തി വീശി. ഒടുവില്‍ സ്വയം കഴുത്തു മുറിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു.

കഴുത്തു മുറിച്ച ശേഷംപെണ്‍കുട്ടിയ്‌ക്കൊപ്പം ചേര്‍ന്നു കിടന്നു. ഒടുവില്‍ നാട്ടുകാര്‍ ഇരുവരേയും ആശുപത്രിയിലെത്തിച്ചു. ദീക്ഷയുടെ നില ഗുരുതരമായി തുടരുകയാണ്. സുശാന്ത് അപകടനില തരണം ചെയ്തു. ആറു വര്‍ഷമായി പ്രണയത്തിലായിരുന്ന ഇവരുടെ ബന്ധത്തിലുള്ള വിള്ളലാണ് ആക്രമണത്തിലെത്തിയത്.

Read more topics: lover, stabbed ,student
English summary
lover stabbed student karnataka
topbanner

More News from this section

Subscribe by Email